മൃഗശാലയിലെ ക്ഷയരോഗബാധക്ക് കാരണം അധികൃതരുടെ വീഴ്ച : പരിശോധനാ റിപ്പോര്‍ട്ട്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മൃഗശാലയിലെ ക്ഷയരോഗബാധക്ക് കാരണം അധികൃതരുടെ വീഴ്ചയെന്ന് വ്യക്തമാക്കി പരിശോധനാ റിപ്പോര്‍ട്ട് . ക്രമാതീതമായ വംശ വര്‍ധനയും സൗകര്യങ്ങളുടെ അപര്യാപ്തതയും മൃഗങ്ങള്‍ കൂട്ടമായി ചത്തതിന് കാരണമായെന്നാണ് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോര്‍ അനിമൽ ഡിസീസസിന്‍റെ കണ്ടെത്തല്‍. രോഗബാധ നിയന്ത്രിക്കാന്‍ സ്വീകരിച്ച നടപടികള്‍ നാമമാത്രമാണെന്ന് കുറ്റപ്പെടുത്തുന്ന റിപ്പോര്‍ട്ടില്‍ സന്ദര്‍ശകര്‍ക്ക് മാസ്ക് നിര്‍ബന്ധമാക്കണമെന്നും മൃഗസംരക്ഷണ മന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. മൃഗങ്ങളെ ബാധിച്ച ക്ഷയ രോഗത്തിന് കാരണം മൈക്കോ ബാക്ടീരിയം ബോവിസ് എന്ന ബാക്ടീരിയയാണെന്നാണ് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അനിമല്‍ ഡിസീസസിന്‍റെയും വെറ്റിനറികോളേജിന്‍റെയും കണ്ടെത്തല്‍. ക്ഷയരോഗം പടരാനുളള കാരണങ്ങളും റിപ്പോര്‍ട്ടില്‍ അക്കമിട്ട് നിരത്തുന്നു.

പുളളിമാനുകളുടേയും കൃഷ്ണമൃഗങ്ങളുടേയും ക്രമാതീതമായ വംശവര്‍ധനയും സൗകര്യങ്ങളുടെ കുറവുമാണ് പ്രധാന കാരണം. രോഗവാഹകരായ എലി, പൂച്ച, തെരുവുനായ്ക്കള്‍ തുടങ്ങിയവയെ നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടില്ല. രോഗബാധ കണ്ടെത്തിയ മൃഗങ്ങളെ മാറ്റിപ്പാര്‍പ്പിക്കണമെന്നും അഴുക്കു ചാലുകള്‍ നവീകരിക്കണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. ആഹാരം നല്കാന്‍ കൂടുതല്‍ സ്ഥല സൗകര്യം വേണം. ഒരു മൃഗഡോക്ടറുടെ സേവനം കൂടി ഉറപ്പാക്കണം. മൃഗങ്ങള്‍ ചത്ത കൂടുകള്‍ ആറുമാസം ഒഴിച്ചിടണം.

പുള്ളി മാനുകളുടെയും കൃഷ്ണ മൃഗങ്ങളുടെയും കൂടുകളോട് ചേർന്നുളള ആഫ്രിക്കൻ എരുമ, മ്ലാവ് തുടങ്ങിയ മൃഗങ്ങള്‍ക്ക് രോഗം ബാധിച്ചിട്ടില്ലെന്ന് ഉറപ്പാക്കാനായിട്ടില്ലെന്നും നിരീക്ഷണം തുടരണമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇന്നലെയും ഒരു പുളളിമാന്‍ ചത്തു. ഒരുവര്‍ഷത്തിനിടെ 54 കൃഷ്ണമൃഗങ്ങളുള്‍പ്പെടെ നൂറില്‍ പരം മൃഗങ്ങളാണ് ചത്തത്.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിപ ഭീതി ഒടുങ്ങുന്നു; സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരാൾകൂടി ആശുപത്രി വിട്ടു

0
കോഴിക്കോട്: നിപയില്‍ ആശ്വാസം. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന രണ്ടു പേരുടെ പരിശോധന...

തലസ്ഥാനത്ത് വീണ്ടും ലഹരിവേട്ട ; മാരക മയക്കുമരുന്നുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ!

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. കാട്ടാക്കട തച്ചോട്ടുകാവ്...

ഡൽഹിയിൽ വീണ്ടും വൻ ഭീകരവേട്ട; ഭീകരവാദ മൊഡ്യൂൾ തകർത്ത് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ

0
ന്യൂ ഡൽഹി: ഡൽഹിയിൽ വീണ്ടും ഭീകരവാദ മൊഡ്യൂൾ തകർത്തായി ദില്ലി പൊലീസ്...

ബിനോയ് വിശ്വത്തിന് പക്വതയില്ലെന്ന് വിമർശനം; സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ സെക്രട്ടറിക്ക് നേരെ പടയൊരുക്കം

0
തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ...