ഓണക്കാല ഉത്സവബത്ത 6000 രൂപയാക്കിയതായി മന്ത്രി ; ആധാരം എഴുത്തുകാരുടെയും പകര്‍പ്പെഴുത്ത്, സ്റ്റാമ്പ് അംഗങ്ങൾക്കും ബധകം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്തെ ആധാരം എഴുത്തുകാരുടെയും പകർപ്പെഴുത്തുകാരുടെയും സ്റ്റാമ്പ് അംഗങ്ങളുടെയും ക്ഷേമനിധി അംഗങ്ങൾക്കുള്ള ഓണക്കാല ഉത്സവബത്ത 6000 രൂപയാക്കി സംസ്ഥാന സർക്കാർ വർദ്ധിപ്പിച്ചു. രജിസ്ട്രേഷൻ വകുപ്പ് മന്ത്രിയും ക്ഷേമനിധി ബോർഡ് ചെയർമാനുമായ ഒ.ജെ.ജനീഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഈ തീരുമാനം. നേരത്തെ 5500 രൂപയായിരുന്നു ഉത്സവബത്തയായി നൽകിയിരുന്നത്. 6000 ത്തോളം വരുന്ന ക്ഷേമനിധി ബോർഡ് അംഗങ്ങൾക്ക്ഉത്സവബത്തയുടെ ആനുകൂല്യം നൽകുമെന്ന് മന്ത്രി അറിയിച്ചു. അംഗങ്ങളുടെ മക്കൾക്കുള്ള ഉന്നതവിദ്യാഭ്യാസ വായ്പ പരിധി 3 ലക്ഷത്തിൽ നിന്നും 6 ലക്ഷം ആക്കി വർദ്ധിപ്പിച്ചു. മരിച്ചുപോയ ക്ഷേമനിധി അംഗങ്ങളുടെ ആശ്രിതർക്കുള്ള ആനുകൂല്യങ്ങൾക്കായുള്ള കെട്ടിക്കിടക്കുന്ന അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കണമെന്ന് മന്ത്രി നിർദ്ദേശം നൽകി.

സ്റ്റാമ്പ് വെണ്ടർ ലൈസൻസികളുടെ പ്രതിനിധികളും ബോർഡ് അംഗങ്ങളുമായ കെ.ബാഹുലേയൻ നായർ, എം.വി.രമേശ്, വി.വി.ശശിമോൻ, കെ.പ്രസീത, ടി.കെ.ഉമൈസ്, ബോർഡ് സെക്രട്ടറി പി.കെ സാജൻകുമാർ, നികുതി വകുപ്പ് അഡീഷണൽ സെക്രട്ടറി എം.വി.പ്രമോദ്, ധനവകുപ്പ് അഡീഷണൽ സെക്രട്ടറി എൽ.ശോഭ, നിയമവകുപ്പ് ജോയിന്റ് സെക്രട്ടറി കെ.ബി.ബീന എന്നിവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...