തൃശൂര്‍ : എറണാകുളത്ത് വാഹനാപകടത്തില്‍ മരിച്ച ആളൂര്‍ താണിപ്പാറ അമ്പാടത്ത് വീട്ടില്‍ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനായിരുന്ന ഷാജന്റെയും ലതികയുടെയും മകളായ ഡോ. അഞ്ജനയുടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്നലെ വൈകിട്ട് നാലോടെ ആളൂരിലെ വീട്ടിലെത്തിച്ച മൃതദേഹത്തില്‍ നിരവധി പേര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.
ചെന്നൈയില്‍ ബി.എ.എം.എസ് പഠനത്തിനിടെയാണ് അഞ്ജന 2019ല്‍ മിസ് കേരള റണ്ണറപ്പ് ആയത്. പഠനശേഷം മോഡലിംഗില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. അഞ്ജന പ്രധാന വേഷത്തില്‍ അഭിനയിച്ച കമ്മല്‍ എന്ന ഷോര്‍ട്ട് ഫിലിം എറെ ശ്രദ്ധേയമായിരുന്നു. സഹോദരന്‍ – അര്‍ജുന്‍.