അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് ഭൂമി സര്‍ക്കാരിന്റേത് ; സ്ഥലം തിരിച്ച് പിടിക്കാന്‍ നിര്‍ദേശിച്ച് ലാന്‍ഡ് ബോര്‍ഡ്

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : അഞ്ചരക്കണ്ടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് പ്രവര്‍ത്തിക്കുന്നത് അനധികൃതമായി കൈവശപ്പെടുത്തിയ സര്‍ക്കാര്‍ ഭൂമിയില്‍. കോളജ് പ്രവര്‍ത്തിക്കുന്നത് മിച്ചഭൂമിയിലെന്ന് കണ്ണൂര്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡാണ് കണ്ടെത്തിയിരിക്കുന്നത്. കയ്യേറ്റക്കാരെ ഒഴിപ്പിച്ച് സ്ഥലം കണ്ടുകെട്ടണമെന്നു കഴിഞ്ഞ മാര്‍ച്ച് ആറിന് ബോര്‍ഡ് ചെയര്‍മാനായ ഡെപ്യൂട്ടി കളക്ടര്‍ ഇ.ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം ഇടക്കാല ഉത്തരവിട്ടിരുന്നു. അഞ്ചരക്കണ്ടി രണ്ടത്തറ എസ്റ്റേറ്റ്, അഞ്ചരക്കണ്ടി എസന്‍ഷ്യല്‍ ഓയില്‍ കമ്പനി എന്നിവയുടെ വകയായിരുന്ന ഭൂമിയില്‍ നടന്ന കൈമാറ്റങ്ങള്‍ റദ്ദാക്കിയാണ് കണ്ണൂര്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഉത്തരവിട്ടത്. അബ്ദുള്‍ ജബ്ബാര്‍ ഹാജി ഉള്‍പ്പെടെയുള്ള ഏഴ് പേര്‍ കൈവശം വച്ചിരിക്കുന്ന ഈ ഭൂമിക്ക് കേരള ഭൂപരിഷ്‌കരണ നിയമപ്രകാരം യാതൊരുവിധ ഇളവുകള്‍ക്കും അര്‍ഹതയില്ലെന്ന് ബോര്‍ഡ് കണ്ടെത്തി.

നിയമവിരുദ്ധമായി ഇടപാടുകള്‍ നടത്തിയതിന് 1970 ലെ ഉടമകളായ മാര്‍ജറി ഗ്രേസ്, ഒഹലോറന്‍ എന്നിവരുടെ പേരില്‍ കേസ് എടുക്കും. കക്ഷികളെ വിചാരണ ചെയ്ത ശേഷം കണ്ടെത്തുന്ന മിച്ചഭൂമി അനധികൃത കൈവശക്കാരെ ഒഴിപ്പിച്ച് ലാന്‍ഡ് ബോര്‍ഡ് ഏറ്റെടുക്കുമെന്നും ഉത്തരവില്‍ പറയുന്നു. ഹൈക്കോടതിയില്‍ നിന്നും അനുകൂല നടപടിയുണ്ടായാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് അടച്ചുപൂട്ടേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്.അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ ആത്മഹത്യയ്ക്ക് പിന്നാലെയാണു കോളജിന്റെ നടത്തിപ്പിനെക്കുറിച്ചും ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങളും പുറത്തുവരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...

പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം ഈ ഓണം തരട്ടെ; ഹൃദയം നിറഞ്ഞ ആശംസകളുമായി പ്രതിപക്ഷ...

0
തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷതയും...

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...