കോഴിക്കോട് പടക്കം പൊട്ടിത്തെറിച്ച് വിദ്യാർത്ഥി മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : പടക്കം പൊട്ടിത്തെറിച്ച് വിദ്യാർത്ഥി മരിച്ചു. കോഴിക്കോട് കൊയിലാണ്ടിയിൽ 16കാരനായ അദ്വൈത് ആണ് മരിച്ചത്. വീടിനോട് ചേർന്നുള്ള ​​ഗ്രൗണ്ടിൽ വെച്ച് കൂ‌ട്ടുകാർക്കൊപ്പം അദ്വൈത് പടക്കം പൊട്ടിക്കുകയായിരുന്നു. ഇതിനിടെ ​ഗുണ്ട് കയ്യിലിരുന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ഉ‌ടനെ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്വൈതിനെ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചുവെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലാണുള്ളത്. സ്റ്റീൽ പാത്രത്തിന് അകത്ത് വെച്ചാണ് പടക്കം പൊട്ടിച്ചത്. സ്റ്റീൽ പാത്രം പൊട്ടിത്തെറിച്ചു കുട്ടിയുടെ ശരീരത്തിൽ തുളച്ചുകയറിയാണ് മരണം സംഭവിച്ചത്.

കക്ഷത്തിൽ തുളച്ചു കയറുകയായിരുന്നു. യൂട്യൂബ് നോക്കിയാണ് അദ്വൈത് പടക്കം പൊട്ടിച്ചത്. പത്താം ക്ലാസ് പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയാണ് അദ്വൈത്. കൂട്ടുകാർക്കൊപ്പം വിഷു ആഘോഷിക്കാൻ വാങ്ങിയ പ‌ടക്കങ്ങൾ പൊ‌ട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അദ്വൈതിന് അതി​ഗുരുതരമായി പരിക്കേറ്റിരുന്നു. കൂടെ ഉണ്ടായിരുന്ന മറ്റൊരു കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്. ചെറിയ പരിക്ക് പറ്റിയ കുട്ടിയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം ഈ ഓണം തരട്ടെ; ഹൃദയം നിറഞ്ഞ ആശംസകളുമായി പ്രതിപക്ഷ...

0
തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷതയും...

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...

തിരുവോണത്തിനും വ്യാപക മഴ; മുന്നറിയിപ്പില്‍ മാറ്റം, 6 ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....