അഞ്ജു പി. ഷാജിയുടെ ഹാൾടിക്കറ്റിലെ കുറിപ്പുകൾ ഉത്തരക്കടലാസിൽ ഇല്ല : സര്‍വ്വകലാശാലയുടെ റിപ്പോര്‍ട്ട്

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കോപ്പിയടിച്ചെന്ന ആരോപണത്തില്‍ പരീക്ഷ കേന്ദ്രത്തില്‍ നിന്ന് ഇറക്കിവിട്ടതിനു ശേഷം മീനച്ചിലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അഞ്ജു പി.ഷാജിയുടെ ഹാള്‍ടിക്കറ്റിലെ കുറിപ്പുകള്‍ ഉത്തരക്കടലാസില്‍ ഇല്ലെന്ന് എം ജി സര്‍വ്വകലാശാലയുടെ പരിശോധനാ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സര്‍വ്വകലാശാല അഞ്ജു പി.ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട് കേസ് അന്വേഷണം നടത്തുന്ന കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ജെ. സ്ന്തോഷ് കുമാറിന് സമര്‍പ്പിച്ചു. കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളേജ്  വിദ്യാര്‍ത്ഥിനിയായിരുന്ന അഞ്ജു ചേര്‍പ്പുങ്കല്‍ ബിവിഎം ഹോളിക്രോസ് കോളേജിലാണ് ബികോം ആറാം സെമസ്റ്റര്‍ പരീക്ഷ എഴുതിയത്. പോലീസ് നല്‍കിയ ഹാള്‍ടിക്കറ്റിന്റെ കോപ്പി ഉപയോഗിച്ചായിരുന്നു പരിശോധന.

കോളേജ് അധികൃതര്‍ പിടിച്ചെടുത്ത ഹാള്‍ടിക്കറ്റിന്റെ പിന്‍ഭാഗത്ത് എഴുതിയ വിവരങ്ങള്‍ അഞ്ജുവിന്റെ ഉത്തരക്കടലാസില്‍ ഉണ്ടോ എന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനായിരുന്നു സര്‍വ്വകലാശാലയോട് പോലീസ് ആവശ്യപ്പെട്ടത്. സര്‍വ്വകലാശാല പരീക്ഷാ കണ്‍ട്രോളര്‍ സി.ഇ ശ്രീജിത്തിനോടാണ് പോലീസ് ആവശ്യപ്പെട്ടിരുന്നത്. അതേസമയം ഹാള്‍ടിക്കറ്റിലെ കയ്യക്ഷരം അഞ്ജവുിന്റേത് തന്നെയാണോ എന്ന് ഉറപ്പിക്കാന്‍ കൊച്ചി റീജനല്‍ ഫൊറാന്‍സിക് ലാബിലെ പരിശോധനാ ഫലം ലഭിക്കണം. ജൂണ്‍ എട്ടിന് രാവിലെ മീനച്ചിലാറ്റില്‍ നിന്നാണ് അഞ്ജുവിന്റെ മൃതദേഹം കണ്ടെടുത്തത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പഠനോപകരണങ്ങൾ നഷ്ടമായ കുട്ടികൾക്ക് അത് നൽകും ; മുഖ്യമന്ത്രി പ്രഖ്യാപിച്ച സ​ഹായതുക വൈകില്ല ;...

0
പത്തനംതിട്ട: പത്തനംതിട്ടയിലെ പ്രളയ സാഹചര്യം വിശദീകരിച്ച് മന്ത്രി പി സി വിഷ്ണുനാഥ്....

രാജ്യവ്യാപക പ്രചാരണ പര്യടനം സംഘടിപ്പിക്കാൻ സിജെപി ; ലിസണിം​ഗ് ടൂർ തീയതി ഉടൻ പ്രഖ്യാപിക്കും

0
മുംബൈ : നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ...

അസമിൽ പ്രളയക്കെടുതി രൂക്ഷം : 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത ; മരണസംഖ്യ...

0
മുംബൈ : രാജ്യത്തെ 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന്...

അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു ; ഇടുക്കിയിൽ മഴക്ക് നേരിയ ശമനം

0
ഇടുക്കി: കഴിഞ്ഞ രാത്രിയിലും ഇന്ന് പുലർച്ചെയും മഴ മാറിനിൽക്കുന്നുണ്ടെങ്കിലും അണക്കെട്ടുകളിൽ ജലനിരപ്പ്...