കോട്ടാങ്ങല്‍ ദേവീ ക്ഷേത്രത്തിലെ അന്ന പ്രസാദ മണ്ഡപം നാടിന് സമർപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടാങ്ങൽ: കോട്ടാങ്ങല്‍ ശ്രീ മഹാഭദ്രകാളി ക്ഷേത്രത്തിൽ നിർമ്മാണം പൂർത്തീകരിച്ച അന്ന പ്രസാദ മണ്ഡപം നാടിന് സമർപ്പിച്ചു. രാവിലെ 10 40ന് തന്ത്രിമുഖ്യൻ കുഴിക്കാട്ടില്ലത്ത് അഗ്നിശർമ്മൻ നാരായണൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ മുഖ്യകാർമകത്തിൽ നടന്ന പൂജകൾക്ക് ശേഷമാണ് സമര്‍പ്പണം നടന്നത്. മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ സമർപ്പണം നടത്തി. അഖിലഭാരത അയ്യപ്പ സേവാസംഘം ദേശീയ ജനറൽ സെക്രട്ടറിയും ക്ഷേത്രം ചെയർമാനുമായ അഡ്വ. ഡി വിജയകുമാർ അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എംപി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.

റാന്നി എംഎൽഎ പ്രമോദ് നാരായണൻ മുഖ്യപ്രഭാഷണം നടത്തി. കോട്ടാങ്ങൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ വി ശ്രീദേവി, വൈസ് പ്രസിഡണ്ട് കെ കെ ഹരികുമാർ, ക്ഷേത്ര ഭരണസമിതി സെക്രട്ടറി ടി സുനില്‍ താന്നിയ്ക്കപൊയ്കയില്‍, പ്രസിഡന്റ് സുനില്‍ വെള്ളിക്കര, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുമ എം കെ, വിജയമ്മ, മഞ്ജുഷ, മായാദേവി, സുജിത്ത് കണ്ണാടി, പടയണി കോര്‍ഡിനേറ്റര്‍ അനീഷ് ചുങ്കപ്പാറ, കോട്ടാങ്ങൽ ശ്രീഭദ്ര പടയണി സംഘം സെക്രട്ടറി മനീഷ് പുളിക്കൽ, അരുൺ മോഹൻ, ടി.ഡി സോമന്‍, രാജശേഖരന്‍ നായര്‍ കാരയ്ക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...