അണ്ണാമലൈയെയും തമിഴിസൈയെയും പരസ്യമായി വിമർശിച്ചു ; പിന്നാലെ രണ്ട് നേതാക്കളെ ബി.ജെ.പി പുറത്താക്കി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തമിഴ്നാട് ബി.ജെ.പി അധ്യക്ഷന്‍ കെ.അണ്ണാമലൈയെയും മുതിര്‍ന്ന നേതാവ് തിമിഴിസൈ സൗന്ദര്‍രാജനെയും വിമര്‍ശിച്ചതിന് രണ്ട് പാർട്ടി നേതാക്കളെ തമിഴ്‌നാട് ബി.ജെ.പി അവരുടെ ചുമതലകളിൽ നിന്ന് പുറത്താക്കി. ഇരു നേതാക്കളും പാർട്ടി അച്ചടക്കം ലംഘിച്ചുവെന്നും അതുവഴി പാർട്ടിക്ക് അപകീർത്തി വരുത്തിയെന്നും ബി.ജെ.പി പറഞ്ഞു. തമിഴ്നാട് ബി.ജെ.പിയുടെ ബൗദ്ധിക വിഭാഗത്തിൻ്റെ ഭാഗമായിരുന്ന കല്യാൺ രാമനെ എല്ലാ പാർട്ടി സ്ഥാനങ്ങളിൽ നിന്നും ഒഴിവാക്കുകയും ഒരു വർഷത്തേക്ക് പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. ഒബിസി വിഭാഗം ജനറൽ സെക്രട്ടറിയായിരുന്ന ട്രിച്ചി സൂര്യയെ പാർട്ടിയുടെ എല്ലാ ചുമതലകളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ, അണ്ണാമലൈയുടെ നേതൃത്വത്തെയും അദ്ദേഹത്തിൻ്റെ “വാർ റൂമിനെയും” രൂക്ഷമായി വിമർശിച്ച് കല്യാണ്‍ രാമൻ രംഗത്തെത്തിയിരുന്നു.അണ്ണാമലൈയുടെ പ്രവർത്തന ശൈലിയെയും തീരുമാനങ്ങൾ എടുക്കുന്നതിനെതിരെയും അദ്ദേഹം തുറന്നടിച്ചു. പക്ഷെ കൃത്യമായ തെളിവുകളില്ലാതെ സംസ്ഥാന നേതൃത്വത്തെയും പാർട്ടി പ്രവർത്തകരെയും കുറിച്ച് സോഷ്യൽ മീഡിയയിൽ കല്യാണ്‍ രാമൻ അപവാദം പ്രചരിപ്പിക്കുകയാണെന്ന് ബി.ജെ.പി ചൂണ്ടിക്കാട്ടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...