കോൺഗ്രസിനെ കെട്ടിപ്പടുക്കുമെന്ന് അഹമ്മദാബാദ് എഐസിസി സമ്മേളനത്തിൽ പ്രഖ്യാപനം

For full experience, Download our mobile application:
Get it on Google Play

അഹമ്മദാബാദ്: മഹാത്മാഗാന്ധിയുടെ ആശയദൃഢതയും സർദാർ വല്ലഭ്‌ഭായ് പട്ടേലിന്റെ പ്രായോഗികശൗര്യവും ഒത്തിണങ്ങിയ പുതിയ കോൺഗ്രസിനെ കെട്ടിപ്പടുക്കുമെന്ന് അഹമ്മദാബാദ് എഐസിസി സമ്മേളനത്തിൽ പ്രഖ്യാപനം. ആശയതലത്തിൽ സാമൂഹികനീതിയിലും മതേതരത്വത്തിലും ഊന്നൽ നൽകാനും സംഘടനാതലത്തിൽ ഡിസിസികളെ ശാക്തീകരിക്കാനുമുള്ള മാർഗനിർദേശങ്ങൾക്ക് സമ്മേളനം അംഗീകാരം നൽകി. ഗാന്ധിജി കോൺഗ്രസ് അധ്യക്ഷനായതിന്റെ നൂറാംവാർഷികവും സർദാർ പട്ടേൽ ജനിച്ചതിന്റെ നൂറ്റൻപതാം വർഷവും ആഘോഷിക്കുന്ന 2025, കോൺഗ്രസിന്റെ പുനർജനി വർഷമായിരിക്കുമെന്ന് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും പറഞ്ഞു. രാജ്യത്ത് ജാതിസെൻസസ് നടത്തണമെന്നും ഒബിസി, എസ്‌സി, എസ്ടി, ന്യൂനപക്ഷം, മുന്നാക്കക്കാരിലെ പിന്നാക്കക്കാർ എന്നിവർക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

ഇതുസംബന്ധിച്ച പ്രമേയവും പാസാക്കി. പാർട്ടിക്കുവേണ്ടി പ്രവർത്തിക്കാൻ കഴിയാത്തവർ വിശ്രമിക്കുകയും ചുമതലകൾ നിർവഹിക്കാൻ കഴിയാത്തവർ വിരമിക്കുകയും ചെയ്യണമെന്ന് ഖാർഗെ മുന്നറിയിപ്പു നൽകി. പാർട്ടിയുടെ ആശയവും ഭരണഘടനയും പ്രതിരോധിക്കേണ്ടത് ഓരോ പാർട്ടി പ്രവർത്തകന്റെയും ഉത്തരവാദിത്വവും ചുമതലയുമാണെന്ന് രാഹുലും പറഞ്ഞു. പുനഃസംഘടനയുടെ ഭാഗമായി ഡിസിസികളെ എഐസിസിയുടെ കർശനമാർഗനിർദേശത്തിന്റെ അടിസ്ഥാനത്തിൽ നിയമിക്കാൻ സമ്മേളനം തീരുമാനിച്ചു.പുതിയ ജില്ലാ പ്രസിഡന്റുമാർ ഒരു വർഷത്തിനുള്ളിൽ ബൂത്ത്, മണ്ഡലം, ബ്ലോക്ക്, ജില്ലാ കമ്മിറ്റികൾ കഴിവുള്ളവരെ ഉൾപ്പെടുത്തി രൂപവത്കരിക്കണം. ഇക്കാര്യത്തിൽ ഡിസിസി അധ്യക്ഷന്മാരുടെ പ്രവർത്തനം സുതാര്യവും പക്ഷപാത രഹിതവുമാവണം.ഡിസിസി ഘടനയ്ക്ക് കൃത്യമായ രൂപരേഖ എഐസിസി നൽകുമെന്ന് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...