പേരാമ്പ്രയിലെ അനൗൺസ്‌മെന്റ് വിവാദം : സിപിഐഎമ്മിനെ വെട്ടിലാക്കി കൂടുതൽ ദൃശ്യങ്ങൾ പുറത്ത്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: പേരാമ്പ്രയിലെ അനൗൺസ്‌മെന്റ് വിവാദത്തിൽ സിപിഐഎമ്മിനെ വെട്ടിലാക്കി കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. നൊച്ചാട് പഞ്ചായത്തിലെ ചാലിക്കരയിൽ വിവാദ അനൗൺസ്‌മെന്റ് നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. നേരത്തെ പുറത്തുവന്ന ദൃശ്യങ്ങളിലുള്ള വാഹനം അല്ല പുതിയ ദൃശ്യങ്ങളിലുള്ളത്. പേരാമ്പ്രയിലെ അനൗൺസ്‌മെൻ്റ് വിവാദത്തിൽ ഇടതുപക്ഷത്തിനെതിരായ ആരോപണം ആവർത്തിച്ച് യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തഹ്ലിയ. ഒന്നിൽ കൂടുതൽ സ്ഥലങ്ങളിൽ മൈക്ക് അനൗൺസ്മെന്റ് നടന്നു. മതം പറഞ്ഞ് വോട്ട് പിടിക്കേണ്ട ആവശ്യം യുഡിഎഫിനില്ല. താൻ ഒരു സമുദായത്തിന്റെ മാത്രം കുട്ടിയല്ലെന്നും എല്ലാവരുടെയും കുട്ടിയാണെന്നും ഫാത്തിമ തഹ്ലിയ വ്യക്തമാക്കി. സംഭവത്തിൽ എൽഡിഎഫ് നൽകിയത് കൗണ്ടർ പരാതിയാണെന്നും ഫാത്തിമ തഹ്ലിയ ആരോപിച്ചു.

ലീഗ് മതം പറഞ്ഞ് വോട്ടുപിടിക്കുന്നുവെന്ന രീതിയിലുള്ള അനൗൺസ്‌മെൻ്റാണ് എൽഡിഎഫ് പ്രചാരണ വാഹനത്തിലുണ്ടായിരുന്നത്. ‘നമ്മുടെ വോട്ട് നമ്മുടെ ഖൗമിലെ കുട്ടിക്ക്’ എന്നാണ് ലീഗ് പ്രചാരണം നടത്തുന്നതെന്നും ഇത് മതഏകീകരണത്തിൻ്റെ ചിഹ്നം വിളിയാണെന്നും മതവർഗീയതയുടെ തന്ത്രമാണ് ലീഗ് പയറ്റുന്നതെന്നുമായിരുന്നു അനൗൺസ്‌മെൻ്റ്. സംഭവത്തിൽ ഫാത്തിമ തഹ്ലിയയ്ക്കും എൽഡിഎഫ് സ്ഥാനാർഥി ടി.പി. രാമകൃഷ്ണന് നോട്ടീസ് ലഭിച്ചിരുന്നു. പേരാമ്പ്ര റിട്ടേണിങ് ഓഫിസർക്ക് മൂന്ന് വ്യക്തികൾ സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഫാത്തിമ തഹ്ലിയയ്ക്ക് നോട്ടീസ് നൽകിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്വന്തം മുഖം വികൃതമായതിന് സിപിഎം രാഹുൽ ഗാന്ധിയെ പഴിക്കുന്നതെന്തിനെന്ന് കെസി വേണുഗോപാൽ

0
തിരുവനന്തപുരം: സ്വന്തം മുഖം വികൃതമായതിന് സിപിഎം രാഹുൽ ഗാന്ധിയെ പഴിക്കുന്നതെന്തിനെന്ന് കെസി...

ബൈക്ക് നിയന്ത്രണം വിട്ട് അപകടം ; പിൻസീറ്റിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്ന വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

0
കോഴിക്കോട്: കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു. വടയം...

‘തൊപ്പി’ക്കെതിരായ പരാതിയില്‍ അന്വേഷണം ആരംഭിച്ച് സൈബര്‍ പോലീസ്

0
കോഴിക്കോട്: തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബറും ഓണ്‍ലൈന്‍ ഗെയ്മറുമായ മുഹമ്മദ് നിഹാദിനെതിരായ പരാതിയില്‍...

ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവം ; കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി കോണ്‍ഗ്രസ്

0
ന്യൂഡല്‍ഹി: യുഎസ് ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ...