രാജീവ് ചന്ദ്രശേഖർ പരസ്യ സംവാദത്തിന് തയ്യാറായില്ല ; വീണ്ടും സംവാദത്തിന് വെല്ലുവിളിച്ച് വി ശിവൻകുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നേമത്തെ പരസ്യ സംവാദത്തിൽ രാജീവ് ചന്ദ്രശേഖറിനെ വീണ്ടും വെല്ലുവിളിച്ച് നേമത്തെ എൽഡിഎഫ് സ്ഥാനാർഥി വി ശിവൻകുട്ടി. രാജീവ് ചന്ദ്രശേഖറിനെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ചിരുന്നു. എന്നാൽ അദ്ദേഹം അതിന് തയ്യാറായില്ല. അത് ബിജെപിക്ക് ക്ഷീണം ഉണ്ടാക്കിയിട്ടുണ്ടെന്നും വി ശിവൻകുട്ടി പറഞ്ഞു. എന്നാൽ വികസന ചർച്ചയ്ക്ക് തയ്യാറാണെന്നും സമയം എപ്പോഴാണെന്ന് രാജീവ് ചന്ദ്രശേഖർ പറയണമെന്നും വീണ്ടും അവർത്തിച്ചിരിക്കുകയാണ് വി ശിവൻകുട്ടി. അതേസമയം കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധം മറികടന്നാണ് കേരളത്തിന്റെ വികസനമെന്നും വികസിത നേമത്തേക്ക് പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യുന്നുവെന്നും വി ശിവൻകുട്ടി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നടത്താൻ പോകുന്ന നേമത്തെ റോഡ് ഷോയോട് പ്രതികരിക്കുകയായിരുന്നു വി ശിവൻകുട്ടി. കിള്ളിപ്പാലത്ത് നിന്ന് നോക്കുമ്പോൾ ചാല ഐടിഐ കാണാം. മണ്ഡലത്തിലെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് വി ശിവൻകുട്ടി പ്രതികരിച്ചത്. കുട്ടികൾക്ക് പാഠപുസ്തകം പോലും എത്തിക്കാത്ത ആളുകളാണ് വികസനത്തെക്കുറിച്ച് പറയു ന്നതെന്നും വി ശിവൻകുട്ടി പരിഹസിച്ചു. അതേസമയം എസ്എസ്കെ ഫണ്ട് അനുവദിക്കണമെന്ന് കേന്ദ്രത്തോട് അഭ്യർത്ഥിച്ച് വി ശിവൻകുട്ടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ ; നഷ്ടപരിഹാരം വിധിച്ച് പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ

0
പത്തനംതിട്ട: അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ ഉണ്ടായ സംഭവത്തില്‍ 96,500 രൂപ നഷ്ടപരിഹാരം വിധിച്ച്...

മെസ്സി വിവാദം : സ്പോൺസറുടെ അക്കൗണ്ടിലെത്തിയത് കോടികൾ ; ജിഎസ്ടി നോട്ടീസ് നൽകും

0
തിരുവനന്തപുരം : ഫുട്ബോൾ താരം ലയണൽ മെസ്സിയെയും ടീമിനെയും കേരളത്തിലേക്ക് കൊണ്ടുവരുന്നതുമായി...

22 അടി ഉയരമുള്ള ഗണേശ വിഗ്രഹം മറിഞ്ഞുവീണ് 3 കഷ്ണങ്ങളായി തെറിച്ചു ; 2...

0
മുംബൈ: മുംബൈയിൽ ഗണേശോത്സവ നിമജ്ജന ഘോഷയാത്രയ്ക്കിടെ ഗണപതി വിഗ്രഹം താഴേക്ക് വീണ്...

‘മേയര്‍ കെയര്‍ പദ്ധതി’ യുടെ പേരില്‍ വന്‍ തട്ടിപ്പ് ; തിരുവനന്തപുരം കോര്‍പറേഷനെതിരെ അഴിമതി...

0
തിരുവനന്തപുരം : കോര്‍പ്പറേഷനെതിരെ അഴിമതി ആരോപണവുമായി എല്‍ഡിഎഫ്. മേയര്‍ കെയര്‍ പദ്ധതിയുടെ...