പ്രഖ്യാപനം പ്രഖ്യാപനത്തില്‍ ഒതുങ്ങി ; വെളിച്ചം കാണാതെ ഭരണിക്കാവ് – മുണ്ടക്കയം 183 എ ദേശീയപാത

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഒന്നാംമോദി സർക്കാരിന്‍റെ കാലത്ത് 2018 -19 ബഡ്ജറ്റിൽ പ്രഖ്യാപിച്ച ഭരണിക്കാവ് – മുണ്ടക്കയം 183 എ ദേശീയപാത പദ്ധതി വിശദരൂപരേഖ (ഡി.പി.ആർ) പോലും തയ്യാറാക്കാതെ ഇഴഞ്ഞു നീങ്ങുന്നു. മുംബൈ ആസ്ഥാനമായ സ്വകാര്യ കൺസൾട്ടൻസിയെയാണ് ഡി.പി.ആർ തയ്യാറാക്കാൻ ഏൽപ്പിച്ചിരുന്നത്. സ്ഥലം ഏറ്റെടുക്കലിനുള്ള സർവെ നമ്പരുകൾ ഉൾപ്പെടെ ഡി.പി.ആറിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. ദേശീയപാത അതോറിറ്റി കമ്പനിക്ക് പല തവണ നോട്ടീസ് നൽകിയെങ്കിലും നടപടികൾക്ക് വേഗതയില്ല. കഴിഞ്ഞ ഒക്ടോബർ വരെ ഡി.പി.ആർ സമർപ്പിക്കാനുള്ള തീയതി നീട്ടി നൽകി.

തുടർനടപടികൾ കേന്ദ്ര ഗതാഗത മന്ത്രാലയം സ്വീകരിക്കുമെന്നാണ് ദേശീയപാത അധികൃതർ പറയുന്നത്. ഡി.പി.ആർ സമർപ്പിച്ച് പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കൽ ഘട്ടമെത്താൻ വേറെയും കടമ്പകളുണ്ട്. റോഡ് വീതി കൂട്ടലും പുതിയ ബൈപ്പാസുകളുമാണ് പദ്ധതിയിലുള്ളത്. ഏറ്റെടുക്കേണ്ട സ്ഥലത്തിന്റെ സർവെ നമ്പർ ജനങ്ങളുടെ അറിവിലേക്ക് പ്രസിദ്ധീകരിക്കണം. തുടർന്ന് സ്ഥലം ഉടമകൾക്ക് നോട്ടീസ് നൽകുകയും തർക്കങ്ങൾ പരിഹരിക്കുകയും വേണം. ഇത്രയും നടപടികൾ പൂർത്തിയാക്കാൻ രണ്ടുവർഷത്തോളം വേണ്ടി വരുമെന്നാണ് ദേശീയപാത അധികൃതർ പറയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടി.പി. വധക്കേസ് : അഭിഭാഷകനെ മാറ്റാൻ സർക്കാർ

0
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാരിനുവേണ്ടി...

മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള കോൺഗ്രസ് ജോസഫ് വിഭാഗം

0
എറണാകുളം: മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള...

ബജറ്റ് ടൂറിസം – സ്ഥിരമായി ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ ഇനി പാട്ടും

0
ചേർത്തല: ബജറ്റ് ടൂറിസം സെൽ സർവീസിനായി സ്ഥിരമായി ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ...

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...