കോഴഞ്ചേരി : സെയ്ന്റ് തോമസ് കോളേജിലെ അന്തരിച്ച മുൻ കായികവിഭാഗം മേധാവി പി.ടി.ചാക്കോയെ അനുസ്മരിക്കുന്നതിനും കോളേജ് മാനേജ്മെന്റും അലംനൈ അസോസിയേഷനും ചേർന്ന് സ്പോർട്സ് കോംപ്ലക്സ് നിർമിക്കുവാനും അലംനൈ വാർഷിക സമ്മേളനം തീരുമാനിച്ചു. വാർഷിക സമ്മേളനം കോളേജ് ഗവേണിങ് ബോർഡ് ട്രഷറർ ഡോ.ജോർജ് ജോസഫ് പൊയ്യാനിൽ ഉദ്ഘാടനം ചെയ്തു. ചെയർമാൻ വിക്ടർ ടി.തോമസ് അധ്യക്ഷത വഹിച്ചു. ഐഎസ്ആർഒ സീനിയർ ശാസ്ത്രജ്ഞൻ ഡോ.ടി.ആർ.ഗോപാലകൃഷ്ണൻനായർ മുഖ്യസന്ദേശം നൽകി. വികാരി ജനറാൾ റവ. ജോർജ് മാത്യു അനുഗ്രഹ പ്രഭാഷണം നടത്തി.
കോളേജ് പ്രിൻസിപ്പൽ ഡോ.ജോർജ് കെ.അലക്സ്, അലംനൈ അസോസിയേഷൻ ജനറൽ സെക്രട്ടറി റെജി താഴമൺ, ട്രഷറർ കെ.ആർ.അശോക് കുമാർ, എലിസബത്ത് റോയി, വിൽസൺ കരിമ്പന്നൂർ, ജോൺ മാത്യു, നിജിത്ത് വർഗീസ്, സെയ്ന്റ് തോമസ് ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ റെജു തോമസ്, കെ.ആർ.കെ. പ്രദീപ്, അഡ്വ.ലാലു ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.