ഭാരതീയ വേലൻ സർവീസ് സൊസൈറ്റിയുടെ വാർഷിക പ്രതിനിധിസമ്മേളനം നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഭാരതീയ വേലൻ സർവീസ് സൊസൈറ്റിയുടെ 11-ാം വാർഷിക പ്രതിനിധിസമ്മേളനം വെണ്ണിക്കുളത്ത് ആസ്ഥാന മന്ദിരത്തിൽ നടന്നു. സംസ്ഥാന പ്രസിഡന്റ് കെ.കെ. ശശി ഉദ്ഘാടനം ചെയ്തു. അധ്യാപക തസ്തികകൾ ഉൾപ്പെടെ എല്ലാ താത്‌കാലിക നിയമനങ്ങളിലും സംവരണതത്വം കൃത്യമായി പാലിക്കപ്പെടണമെന്നും താത്‌കാലിക അധ്യാപക നിയമനങ്ങളിൽ ഹൈക്കോടതി ഉത്തരവ് 1:1 അനുപാതത്തിലെ സർക്കാർ ഉത്തരവിൽ കൃത്യത ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഇ-ഗ്രാന്റ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സഹായ പദ്ധതികളിലെ തുക കാലോചിതമായി വർധിപ്പിച്ച് സമയബന്ധിതമായി നൽകണം, ജാതി സർട്ടിഫിക്കറ്റ് നൽകുമ്പോൾ വ്യാജസർട്ടിഫിക്കറ്റ് ഒഴിവാക്കുന്നതിന് സമുദായ സാക്ഷ്യപത്രംകൂടി പരിഗണിക്കപ്പെടണം തുടങ്ങിയവ യോഗത്തിൽ സർക്കാരിനോടാവശ്യപ്പെട്ടു.

ബിവിഎസ്എസ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ. സോമൻ അധ്യക്ഷത വഹിച്ചു. വി.കെ. ഉത്തമൻ മുഖ്യപ്രഭാഷണം നടത്തി. ഉന്നത വിജയം നേടിയ വിദ്യാർഥികളെയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെയും ഡോ. രഘു കെ. മെമന്റോ നൽകി അനുമോദിച്ചു. പി.എസ്. ഗോവിന്ദൻ, വി.ജി. ഗോപിനാഥൻ, സുനിൽ നെടുമ്പ്രം, പി.ജി. കമലാസനൻ, ഹരി വാസുദേവൻ, സത്യൻ അങ്ങാടിക്കൽ, സി.എസ്. സുജിത് കുമാർ, അനിൽ വി.പരിയാരം, ഗീത തുടങ്ങിയവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പൽ ഇറാൻ പിടിച്ചെടുത്തു

0
ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ അമേരിക്ക-ഇറാൻ പോര് പുതിയ തലത്തിലേക്ക്. സമുദ്രത്തിനടിയിൽ അയ്യായിരത്തിലധികം മീറ്റർ...

മുംബൈയിൽ തോക്കുമായി ഷോപ്പിങ് മാളിൽ എത്തിയ 2 പേർ പിടിയിൽ

0
മുംബൈ : പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ഫിൻടെക് ഫെസ്റ്റ് വേദിക്കു...

യുവജനങ്ങളിലും സ്ത്രീകളിലും പ്രതീക്ഷ, ഇന്ത്യയുടെ മതേതര മൂല്യങ്ങൾ വീണ്ടെടുക്കാനാകും ; സൽമാൻ റുഷ്ദി

0
ന്യൂയോർക്ക് : ഇന്ത്യയിലെ യുവജനങ്ങളിലും സ്ത്രീകളിലും ഏറെ പ്രതീക്ഷയുണ്ടെന്ന് എഴുത്തുകാരൻ സൽമാൻ...

പൊതുസ്ഥലത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്‌ത 47-കാരനെ മർദിച്ച് കൊലപ്പെടുത്തി

0
കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ പൊതുസ്ഥലത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത 47-കാരനെ ഒരു...