മദ്യലഹരിയിൽ നടി ക്രൂരമായി മർദ്ദിച്ചു, സ്വയം നെഞ്ചത്തടിച്ചു: ആ ഫ്‌ളാറ്റില്‍ നിന്നും ഞാനോടി രക്ഷപ്പെടുകയായിരുന്നുവെന്ന് കാമുകൻ

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: മുന്‍ കാമുകന്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന ആരോപണവുമായി രംഗത്തെിയ നടി അനിഖ വിക്രമന്റെ പരാതിയില്‍ വിശദീകരണവുമായി കുറ്റാരോപിതനും മലയാളിയുമായ അനൂപ് പിള്ള രംഗത്തെത്തി. സമൂഹമാധ്യമത്തില്‍ പങ്കുവച്ച പോസ്റ്റിലാണ് അനിഖയുമായുള്ള ബന്ധത്തെക്കുറിച്ചും നടിയുടെ ആരോപണങ്ങള്‍ക്കുള്ള മറുപടിയും അനൂപ് വിശദീകരിച്ചത്. അനിഖ സ്വയം നെഞ്ചത്തടിച്ച്‌ മുറിവുകളുണ്ടാക്കുകയും തന്റെ ചെവിയില്‍ ബീയര്‍ ഒഴിക്കുകയും മാരകമായി ഉപദ്രവിക്കുകയും ചെയ്തതായി അനൂപ് ആരോപിക്കുന്നു. ഒരു വിധത്തിലാണ് താന്‍ ആ ഫ്‌ളാറ്റില്‍ നിന്നും ഓടി രക്ഷപ്പെട്ടതെന്നും അനൂപ് സോഷ്യല്‍ മീഡിയയിലൂടെ ആരോപിച്ചു. അനിഖയുമായുള്ള വാട്‌സാപ് ചാറ്റിന്റെയും സാമ്പത്തിക ഇടപാടുകളുടെയും സ്‌ക്രീന്‍ഷോട്ടും അനൂപ് പിള്ള തന്റെ സോഷ്യല്‍ മീഡിയാ പോസ്റ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്.

യുഎസില്‍ താമസിക്കുന്ന മലയാളിയായ അനുപ് പിള്ളയ്‌ക്കെതിരെ ഈ മാസം ആദ്യമാണ് അനിഖ ആരോപണവുമായെത്തിയത്. മര്‍ദനത്തില്‍ പരുക്കേറ്റതിന്റെയും കരുവാളിച്ച പാടുകളുടെയും ചിത്രങ്ങള്‍ സഹിതം സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്താണ് നടി ഗുരുതരമായ ആരോപണം ഉന്നയിച്ചത്. എന്നാല്‍ അനിഖ പറയുന്നതെല്ലാം കള്ളമാണെന്നാണ് അനൂപ് ആരോപിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ നടത്തിയ വ്യാജ പ്രചാരണങ്ങളില്‍ വ്യക്തത വരുത്തുന്നതിനാണ് ഈ വിശദീകരണമെന്ന് അനൂപ് പിള്ള കുറിപ്പില്‍ പറയുന്നു. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ താന്‍ 2016ലാണ് അനിഖയെ പരിചയപ്പെടുന്നതെന്നും രണ്ടു വര്‍ഷത്തോളം തങ്ങള്‍ ഡേറ്റിങ്ങിലായിരുന്നെന്നും അനൂപ് കുറിച്ചു. ഇന്ത്യയില്‍ വരുമ്പോഴെല്ലാം അനിഖയോടൊപ്പമാണ് താമസിച്ചിരുന്നത്. എന്നാല്‍ ഈ സമയത്തെല്ലാം അനിഖയ്ക്ക് ഒരു ഛായാഗ്രാഹകനുമായും മറ്റു ബന്ധങ്ങളും ഉണ്ടായിരുന്നതായി അനൂപ് ആരോപിക്കുന്നു.

സിനിമയില്‍ വേഷങ്ങള്‍ ലഭിക്കാത്തതിനാല്‍ താന്‍ അനിഖയ്ക്കായി കന എന്ന പേരുള്ള ഒരു ആല്‍ബം നിര്‍മ്മിച്ച്‌ നല്‍കി. പക്ഷേ, നിര്‍ഭാഗ്യവശാല്‍ അത് അവള്‍ പ്രതീക്ഷിച്ച പ്രശസ്തി കൊണ്ടുവന്നില്ല. പണത്തിനും അവളുടെ നിലനില്‍പ്പിനും വേണ്ടിയാണ് തന്നെ സമീപിക്കുന്നതെന്ന് മനസ്സിലായപ്പോള്‍ പിന്മാറി. ബെംഗളൂരിലും ചെന്നൈയിലുമായുള്ള താമസത്തിനിടെ, ജോലിയില്ലാത്തതിനാലും മറ്റാരും സാമ്പത്തികമായി സഹായിക്കാന്‍ ഇല്ലാത്തതിനാലും തന്നില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ അനിഖ കൈപ്പറ്റിയതായി അനൂപ് ആരോപിക്കുന്നു. ഇടപാടുകള്‍ സംബന്ധിച്ച ചില സ്‌ക്രീന്‍ഷോട്ടുകളും പങ്കുവച്ചിട്ടുണ്ട്.

”ജനുവരി 28ന് മദ്യലഹരിയിലായിരുന്ന അവള്‍ എന്നോട് വഴക്കിട്ടു. ഞാന്‍ ഫ്രീയാണ്, ഈ ഞായറാഴ്ച ഹൈദരാബാദിലേക്ക് മാറാന്‍ സഹായിക്കാം എന്ന് പറഞ്ഞപ്പോള്‍ അവള്‍ രോഷാകുലയായി. എന്നെ അധിക്ഷേപിക്കാന്‍ തുടങ്ങി. അവള്‍ ഉടന്‍ തന്നെ ശക്തമായി സ്വയം നെഞ്ചത്തടിച്ച്‌ മുറിവുകളുണ്ടാക്കി. എന്റെ ചെവിയില്‍ ബീയര്‍ ഒഴിക്കുകയും ശാരീരികമായും എന്നെ മാരകമായി ഉപദ്രവിക്കുകയും ചെയ്തു. ഇതോടെ അവളുടെ മാനസികാവസ്ഥ ശരിയല്ലെന്ന് മനസ്സിലായ ഞാന്‍ ഫ്‌ളാറ്റില്‍നിന്നു രക്ഷപ്പെടുകയായിരുന്നു.” അനൂപ് പോസ്റ്റില്‍ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

യൂസ്മാർഗ്ഗ് വനമേഖലയിൽ നടന്ന ഏറ്റുമുട്ടൽ ; കൊല്ലപ്പെട്ട ലഷ്കർ ഭീകരനെ തിരിച്ചറിഞ്ഞു

0
ശ്രീനഗർ: ജമ്മു കശ്മീരിലെ യൂസ്മാർഗ് പർവതനിരകളിൽ ‘ഓപ്പറേഷൻ അഷ്ദർ’ എന്ന ദൗത്യത്തിനിടയിൽ...