ചേവായൂര്‍ കവർച്ച കേസില്‍ ഒരാള്‍കൂടി അറസ്റ്റിൽ : പിടിയിലായത് പ്രധാനപ്രതി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ചേവായൂരിലുള്ള സ്ത്രീയുടെ കഴുത്തിൽ വാൾ വച്ച്  ഒൻപത് പവനോളം സ്വർണ്ണാഭരണങ്ങൾ കവർന്നെടുത്ത കേസിലെ മുഖ്യപ്രതി ടിങ്കു എന്ന ഷിജുവിന്‍റെ കൂട്ടുപ്രതി പോലീസ് പിടിയിൽ. കള്ളൻതോട് ഏരിമല പടിഞാറെ തൊടികയിൽ ജിതേഷ് എന്ന അപ്പുട്ടൻ (26) ആണ് ചേവായൂർ പോലീസ് സബ് ഇൻസ്പെക്ടർ ഷാൻ. എസ്. എസ്സിന്റെ നേതൃത്വത്തിൽ ചേവായൂർ പോലീസും കോഴിക്കോട് സിറ്റി ഡാൻസാഫ് സ്ക്വാഡും ചേർന്ന് പിടികൂടിയത്.

2021 ജൂൺ മാസം ഒന്നാം തിയ്യതി ചേവായൂർ പ്രസന്റേഷൻ സ്കൂളിന്റെ പിറകുവശത്തെ വീട്ടിൽ അതിക്രമിച്ച് കടന്ന് സ്ത്രീയുടെ കഴുത്തിൽ വാൾ വെച്ച്  ഭിഷണിപ്പെടുത്തി ബലമായി ഒൻപത് പവനോളം സ്വർണ്ണാഭരണങ്ങൾ കവർച്ച നടത്തി കടന്നു കളയുകയായിരുന്നു. തുടർന്ന് സ്ത്രീയുടെ പരാതിയിയിൽ കേസന്വേഷിച്ച പോലീസ് നിരവധി കേസുകളിൽ മുഖ്യപ്രതിയായിട്ടുള്ള ടിങ്കു ഷിജുവിനെ കഴിഞ്ഞ മാസം മെഡിക്കൽ കോളേജ് അസിസ്റ്റൻ്റ് കമ്മീഷണർ എസ്. സുദർശ്ശന്റെ നേതൃത്വത്തിൽ പോലീസും ഡൻസാഫും ചേർന്ന് പിടികൂടിയിരുന്നു.

ഈ സമയം ടിങ്കുവിനോടൊപ്പമുണ്ടായിരുന്ന സഹോദരങ്ങളായ വിജേഷ് എന്ന പൈങ്കിളി, വിബിൻ രാജ് എന്ന കുഞ്ചു എന്നിവരും ജിതേഷിന്റെ സഹോദരൻ ജിതിൻ എന്ന ഉണ്ണിയും ഇവരുടെ സുഹൃത്തുക്കളായ ക്വട്ടേഷൻ സംഘങ്ങളും ചേർന്ന് പോലീസുകാരെ മർദ്ദിച്ച് അപായപ്പെടുത്തുവാൻ ശ്രമിച്ചിരുന്നു. നിരവധി പോലീസുകാർക്ക് പരിക്ക് പറ്റിയിരുന്നു. ഇവിടെ നിന്ന് അതി സാഹസികമായാണ് ടിങ്കുവിനെ പിടികൂടിയത്. ഈ കേസുമായി ബന്ധപ്പെട്ട് ഇതുവരെ ഒൻപത് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ടിങ്കു നിരവധി കഞ്ചാവ്, സ്വർണ്ണ കവർച്ച,പെട്രോൾ പമ്പിൽ നിന്ന് പണം തട്ടിപ്പറിക്കൽ തുടങ്ങി അറുപതോളം കേസുകളിലെ മുഖ്യപ്രതിയും മുമ്പ് കാപ്പ ചുമത്തിയ പ്രതിയുമാണ്. ഇപ്പോൾ പിടികൂടിയ ഓട്ടോ ഡ്രൈവറായ ജിതേഷ് കഴിഞ്ഞ വർഷം കുനിയിൽ കൊളക്കാടൻ കുടുബത്തിലെ ഒരാളെ വെട്ടികൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ക്വട്ടേഷൻ സംഘത്തിൽ ഉൾപ്പെട്ട പ്രതിയാണ്.

പോലീസിനെ അക്രമിച്ചതിന് മാവൂർ പോലീസാണ്  കേസെടുത്തത്. പിടിയിലായ ജിതേഷ് ഈ കേസിലേയും പ്രതിയാണ്.  കവർച്ച നടത്തിയ സ്വർണ്ണാഭരണങ്ങൾ ആർക്കാണ് നൽകിയതെന്നും കുറ്റകൃത്യത്തിൽ പങ്കെടുത്തവരെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും ചേവായൂർ സർക്കിൾ ഇൻസ്പെക്ട്ടർ പി. ചന്ദ്രമോഹൻ പറഞ്ഞു.

മാവൂർ പോലീസ് സ്റ്റേഷനിലെ സബ്ബ് ഇൻസ്പെക്ടർ ജി. സന്തോഷ് കുമാർ, ചേവായൂർ പോലീസ് സ്റ്റേഷനിലെ എഎസ്ഐ എം.സജി, സീനിയർ സി പി ഒ രാജീവൻ പാലത്ത്, ഡ്രൈവർ സീനിയർ സിപിഒ അബ്ദുൾ അസീസ്, വനിതാ സിപിഒ ഷംന,സി പിഒ മാരായ അരവിന്ദ്,  കൃഷ്ണ കിഷോർ, പ്രശോഭ് വിപി,പ്രഭുൽദാസ്, ശരത്ത് ലാൽ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി ; പൊള്ളലേറ്റ് യുവതി ചികിത്സയിൽ

0
കണ്ണൂർ : കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കുക്കാനം സ്വദേശി...

ശബരിമല നെയ്യ് അഴിമതി : സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
കൊച്ചി : ശബരിമലയിലേക്കുളള മിൽമ നെയ്യ് കരാറിലെ അഴിമതിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത...

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...