ഭാര്യവീട്ടിലേക്ക് ആളെ വിട്ട് ഭാര്യയെ ഭീഷണിപ്പെടുത്തി : തൃശ്ശൂർ ബിജെപി ജില്ലാ പ്രസിഡൻ്റിനെതിരെ വീണ്ടും കേസ്

For full experience, Download our mobile application:
Get it on Google Play

തൃശൂർ: ഗാർഹിക പീഡന പരാതി നൽകിയ ഭാര്യയെ ഗുണ്ടയെ വിട്ട് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ബിജെപി തൃശൂർ ജില്ലാ സൗത്ത് പ്രസിഡന്റ് എ ശ്രീകുമാറിനെതിരെ പോലീസ് രണ്ടാമതും കേസെടുത്തു. ശ്രീകുമാറിന്റെ നിർദ്ദേശപ്രകാരം വീട്ടിലെത്തി ഭാര്യയെ ഭീഷണിപ്പെടുത്തിയ പെരിഞ്ഞനം സ്വദേശി ഗിരീഷിനെ (50) പോലീസ് അറസ്റ്റ് ചെയ്തു. തന്നെ ക്രൂരമായി മർദ്ദിച്ചുവെന്ന് കാട്ടി ഭാര്യ നൽകിയ പരാതിയിലാണ് ശ്രീകുമാറിനെതിരെ ആദ്യത്തെ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ഭർത്താവിനെതിരെയുള്ള ഗാർഹിക പീഡന പരാതിയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് ആവശ്യപ്പെട്ടാണ് ഗിരീഷ് ശ്രീകുമാറിന്റെ ഭാര്യയുടെ വീട്ടിലെത്തിയത്. തുടർന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതിയിലെ ആരോപണം.

ഭീഷണിയെത്തുടർന്ന് ശ്രീകുമാറിൻ്റെ ഭാര്യ വീണ്ടും പോലീസിനെ സമീപിക്കുകയായിരുന്നു. തുടർന്നാണ് പെരിഞ്ഞനം സ്വദേശിയായ ഗിരീഷിനെ പോലീസ് അറസ്റ്റ് ചെയ്തത്. ആദ്യത്തെ കേസുമായി ബന്ധപ്പെട്ട് എ ശ്രീകുമാറിനെ നിലവിൽ അറസ്റ്റ് ചെയ്യരുതെന്ന് സെഷൻസ് കോടതി പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനിടയിലാണ് ഗുണ്ടയെ വിട്ട് സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ശ്രീകുമാറിനെതിരെ രണ്ടാമതും കേസെടുത്തിരിക്കുന്നത്. ഭാര്യയെ മർദ്ദിച്ച കേസിൽ കോടതി ഉത്തരവുള്ളതിനാൽ പോലീസിന് മറ്റ് നടപടികളിലേക്ക് കടക്കാനായിരുന്നില്ല. എന്നാൽ, പുതിയ കേസിൻ്റെ പശ്ചാത്തലത്തിൽ ശ്രീകുമാറിനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകാനാണ് പോലീസിന്റെ തീരുമാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...