എസ്‌പിയിൽ പിളർപ്പില്ല : ബിജെപിയുടെ അവകാശവാദം തള്ളി അഖിലേഷ് യാദവ്

For full experience, Download our mobile application:
Get it on Google Play

ലഖ്‌നൗ: സമാജ്‌വാദി പാർട്ടിയിൽ (എസ്‌പി) വലിയൊരു പിളർപ്പ് ഉണ്ടാകാൻ പോകുകയാണെന്ന ഉത്തർപ്രദേശ് മന്ത്രി ഓം പ്രകാശ് രാജ്ഭറിന്റെ അവകാശവാദം തള്ളി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. പ്രതിപക്ഷ പാർട്ടികളിൽ കൂറുമാറ്റം പ്രോത്സാഹിപ്പിക്കുന്ന ചരിത്രമാണ് ബിജെപിക്കുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. യുപിയിൽ ഉടൻ തന്നെ രാഷ്ട്രീയ അട്ടിമറിയുണ്ടാകുമെന്ന രാജ്ഭറിന്റെ പ്രസ്താവനയോട് പ്രതികരിക്കവെ, “ദാനാ ഔർ ഗാനാ കബ് തക് ചലേഗാ യെ അഫ്‌സാന” (അധികാരത്തിന്റെ ആനുകൂല്യങ്ങൾ പറ്റുന്നതും ഭരണകൂടത്തെ പുകഴ്ത്തിപ്പാടുന്നതുമായ ഈ കഥകൾ എത്രനാൾ തുടരും?) എന്ന് അഖിലേഷ് യാദവ് പരിഹസിച്ചു.

പാർട്ടികളെ പിളർത്തുന്നതും കൂറുമാറ്റങ്ങൾ പ്രോത്സാഹിപ്പിക്കുന്നതും ബിജെപിയുടെ സ്ഥിരം രാഷ്ട്രീയ തന്ത്രമാണെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ പറഞ്ഞു. “ബിജെപി ഇത് മുൻപും ചെയ്തിട്ടുണ്ട്. നിരവധി പാർട്ടികളെയാണ് അവർ പിളർത്തിയത്. സമാജ്‌വാദി പാർട്ടിയുടെ എംഎൽഎമാരെയും എംഎൽസിമാരെയും, ഒപ്പം രാജ്യസഭയിലേക്ക് പോയ മുതിർന്ന നേതാക്കളെ വരെ അവർ തങ്ങളുടെ പാളയത്തിലെത്തിച്ചു. അത്യാഗ്രഹവും മറ്റ് സമ്മര്‍ദങ്ങളും കാരണം പാർട്ടി വിട്ടുപോകുന്നവർ എപ്പോഴുമുണ്ടാകും. എന്നാൽ അത്തരം വെല്ലുവിളികളെ നേരിടാൻ സമാജ്‌വാദി പാർട്ടി പൂർണ്ണ സജ്ജമാണ്”- അദ്ദേഹം വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...