റാന്നി വലിയകലുങ്കിലെ കനാല്‍പാലത്തിന് അടിയില്‍ വീണ്ടും കണ്ടൈയ്നര്‍ ലോറി കുടുങ്ങി

For full experience, Download our mobile application:
Get it on Google Play

റാന്നി: വലിയകലുങ്കിലെ കനാല്‍പാലത്തിന് അടിയില്‍ വീണ്ടും കണ്ടൈയ്നര്‍ ലോറി കുടുങ്ങി. ഇതോടെ ഇവിടെ മേല്‍പ്പാലം വേണമെന്നാവശ്യം ശക്തമായി. കോടികൾ ചിലവഴിച്ചു നിർമ്മിച്ച പുനലൂർ- മൂവാറ്റുപുഴ സംസ്ഥാനപാതയിൽ ഉതിമൂട് വലിയകലുങ്കിൽ കൂടി കടന്നു പോകുന്ന പമ്പ ഇറിഗേഷൻ പ്രോജക്ടിന്റെ കനാൽ പാലമാണ് വലിയ വാഹനങ്ങള്‍ക്ക് ഭീഷണിയായി മാറുന്നത്. പാതയ്ക്ക് കുറുകെ കനാല്‍ കടന്നു പോകുന്നതിനാൽ ഉയരം കൂടിയ വാഹനങ്ങൾക്കും ഭാരം കയറ്റി വരുന്ന വലിയ ലോറികൾക്കും കടന്നുപോകുവാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. പ്രദേശത്ത് ഒരു മേൽപ്പാലം പണിയുന്നതിലൂടെ മാത്രമേ ഇതിന് ശാശ്വത പരിഹാരം കാണുവാൻ സാധിക്കുകയുള്ളു. പുനലൂർ- മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഉപയോഗം പൂർണമാവണമെങ്കില്‍ പാലം കൂടിയെ തീരു. നിരവധി വലിയ വാഹനങ്ങൾ ആണ് ദിവസവും ഇതുവഴി കടന്നുപോകാൻ കഴിയാതെ തിരിച്ചുപോകുന്നത്. ഇങ്ങനെ പോകുന്ന വാഹനങ്ങള്‍ വടശേരിക്കര വഴി വേണം എത്താന്‍. ദൂരെ ദിക്കുകളില്‍ നിന്നുമെത്തുന്ന ഡ്രൈവര്‍മാര്‍ക്ക് സ്ഥലത്തെത്തി കഴിയുമ്പോള്‍ മാത്രമെ ഇതു വഴി കടന്നു പോകാന്‍ കഴിയില്ലെന്നു മനസിലാകു. ഇതു വലിയ സമയ നഷ്ടവും സാമ്പത്തിക നഷ്ടവും വരുത്തുകയാണ്. ഇതിന് പരിഹാരമായി മേല്‍പ്പാലമെന്ന ആവശ്യം നാട്ടുകാര്‍ മുന്നോട്ടു വെക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സപ്ലൈകോ ഓണം ഫെയര്‍ ഓഗസ്റ്റ്‌ 14 മുതല്‍

0
പത്തനംതിട്ട: സപ്ലൈകോ ജില്ല ഓണം ഫെയര്‍ 2026 ഓഗസ്റ്റ് 14 മുതല്‍...

ഗണേഷ് കുമാറിനെ എൻഎസ്എസിൽ നിന്ന് പുറത്താക്കണമെന്ന് കൊട്ടാരക്കര താലൂക്ക് കരയോഗം യൂണിയൻ

0
തിരുവനന്തപുരം: സുകുമാരൻ നായർക്കെതിരായ വിമർശനത്തിൽ കെ ബി ഗണേഷ് കുമാറിനെതിരെ എൻ...

നശാ മുക്ത് ഭാരത് അഭിയാന്‍ : പാലക്കാട് ജില്ലയില്‍ ഏകദിന ലഹരിവിരുദ്ധ ശില്പശാല സംഘടിപ്പിച്ചു.

0
പാലക്കാട് : നശാ മുക്ത് ഭാരത് അഭിയാന്റെ ഭാഗമായി സാമൂഹ്യനീതി വകുപ്പ്...

പാലക്കാട് ചെക്ക്‌പോസ്റ്റിൽ ശരീരത്തിൽ തുണിസഞ്ചി കെട്ടിവച്ച് അനധികൃതമായി കടത്താൻ ശ്രമിച്ച 16 ലക്ഷം രൂപയുമായി...

0
വേലന്താവളം: പാലക്കാട് വേലന്താവളം ചെക്ക്‌പോസ്റ്റിൽ ശരീരത്തിൽ തുണിസഞ്ചി കെട്ടിവച്ച് അനധികൃതമായി കടത്താൻ ശ്രമിച്ച...