കുവൈത്തിൽ വീണ്ടും ഡ്രോൺ ആക്രമണം

For full experience, Download our mobile application:
Get it on Google Play

കുവൈത്ത് സിറ്റി: കുവൈത്തിൽ വീണ്ടും ഡ്രോൺ ആക്രമണം. രാജ്യത്തെ വ്യോമാതിർത്തിയിൽ പ്രവേശിക്കാൻ ശ്രമിച്ച ഡ്രോണുകൾ കുവൈത്ത് സായുധ സേന തടഞ്ഞതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതിരാവിലെയാണ് നിരവധി ഡ്രോണുകൾ വ്യോമാതിർത്തിയിൽ പ്രവേശിക്കാൻ ശ്രമിച്ചതെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. ഡ്രോണുകൾ കണ്ടെത്തിയ ഉടൻ തന്നെ നിരീക്ഷണം ശക്തമാക്കുകയും അംഗീകൃത സൈനിക നടപടിക്രമങ്ങൾ അനുസരിച്ച് അവയെ കൈകാര്യം ചെയ്യുകയും ചെയ്തതായി പ്രതിരോധ മന്ത്രാലയ വക്താവ് സൗദ് അബ്ദുൽ അസീസ് അൽ അത്വാൻ അറിയിച്ചു. രാജ്യത്തിന്റെ വ്യോമാതിർത്തി സംരക്ഷിക്കുന്നതിനായി ആവശ്യമായ നടപടികൾ സ്വീകരിച്ചതായും അധികൃതർ വ്യക്തമാക്കി. പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ കുവൈത്ത് സായുധ സേന പൂർണ സജ്ജമാണെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലേക്‌ഷോറിന് പിന്നാലെ രാജഗിരിയിലെ ഡോക്ടർമാരെയും ചോദ്യം ചെയ്യുന്നു

0
കൊച്ചി: വ്യാജരേഖ ചമച്ചുള്ള അവയവക്കടത്ത് കേസിൽ പ്രമുഖ സ്വകാര്യ ആശുപത്രികളിലെ...

അടൂരിലെ ഷെഹ്‌നയുടെ മരണം : ആൺസുഹൃത്ത് അറസ്റ്റിൽ

0
പത്തനംതിട്ട: പത്തനംതിട്ട അടൂരിലെ ഷെഹ്‌നയുടെ മരണത്തിൽ ആൺസുഹൃത്ത് അറസ്റ്റിലായി. ഏഴംകുളം സ്വദേശി...

പാഠഭാഗങ്ങൾ വേഗത്തിൽ എഴുതിയില്ല ; ഒന്നാം ക്ലാസുകാരിയെ അധ്യാപിക അടിച്ചു പരിക്കേൽപിച്ചു

0
തിരുവനന്തപുരം : തിരുവനന്തപുരം കവലയൂർ ഗവ. എച്ച്എസ്എസിലെ ഒന്നാം ക്ലാസുകാരിയെ അധ്യാപിക...

ബത്തേരിയിലെ വിദ്യാർഥിയുടെ മരണം ; സൈക്കിൾ മരത്തിൽ ഇടിച്ചതിനെ തുടർന്നെന്ന് പോലീസ്

0
വയനാട്: വയനാട് സുൽത്താൻ ബത്തേരിയിലെ വിദ്യാർഥിയുടെ മരണം അപകടത്തെത്തുടർന്നെന്ന് പോലീസിന്റെ സ്ഥിരീകരണം....