പത്തനംതിട്ടയുടെ പ്രകൃതി ഭംഗിയും പടയണിയും പ്രമേയമാക്കി വീണ്ടും സിനിമ ഒരുങ്ങുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പത്തനംതിട്ടയുടെ പ്രകൃതി ഭംഗിയും പടയണിയും പ്രമേയമാക്കി വീണ്ടും സിനിമ അണിയറയില്‍ തയ്യാറാകുന്നു. എ.കെ.വി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അജയകുമാര്‍ വല്ലുഴത്തില്‍ നിര്‍മ്മിക്കുന്ന സിനിമയുടെ പൂജയും സ്വിച്ചോണും പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ വെച്ച് നടന്നു. പ്രശസ്ത വാദ്യകലാകാരനായ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി സിനിമയുടെ പൂജ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ടയുടെ പ്രകൃതിയും പടയണിയും പഞ്ചഭൂതങ്ങളുമെല്ലാം ഇഴചേരുന്ന ”പച്ചില” എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ ദീപ്തിഷ് ആണ്. പൂര്‍ണമായും പത്തനംതിട്ടയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നാട്ടിലെ നിരവധി കലാകാരന്‍മാര്‍ അഭിനയിക്കുന്നുണ്ട്. നാടിന്റെ സ്വന്തം കലാരൂപമായ പടയണിയുടെ പെരുമ ലോകത്തെ അറിയിക്കുക എന്ന ഉദ്യമമാണ് ചിത്രത്തിനെന്ന് നിര്‍മ്മാതാവായ അജയകുമാര്‍ വല്ലുഴത്തില്‍ പറഞ്ഞു.ഓര്‍ഡിനറി, പച്ചത്തപ്പ്, സൂപ്പര്‍ ജിമ്‌നി തുടങ്ങിയ സിനിമകള്‍ക്ക് ശേഷം പത്തനംതിട്ടയില്‍ ചിത്രീകരിക്കുന്ന സിനിമയാണ് പച്ചില.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...

കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത് പി ആർ പ്രവർത്തനങ്ങളിൽ...

0
തിരുവനന്തപുരം: കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത്...

പുതിയ ജില്ലാ രൂപീകരണത്തിൽ മലപ്പുറത്തെയും പരിഗണിക്കണം : പി.എം.എ. സലാം

0
കോഴിക്കോട്: പുതിയ ജില്ലാ രൂപീകരണത്തിൽ മലപ്പുറത്തെയും പരിഗണിക്കണം, ജനസംഖ്യാ അടിസ്ഥാനത്തിൽ കണക്കെടുത്താൽ...

മലബാറിലെ ഖനന – റോയൽറ്റി തർക്കത്തിൽ സംസ്ഥാന സർക്കാരിന് ആശ്വാസം

0
ന്യൂഡൽഹി : മലബാറിലെ ഖനന - റോയൽറ്റി തർക്കത്തിൽ സംസ്ഥാന സർക്കാരിന്...