വിജയാഹ്ളാദത്തിന്റെ മറവിൽ യുഡിഎഫ് പ്രവർത്തകർ നടത്തുന്ന ആക്രമണങ്ങളിൽ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : തെരഞ്ഞെടുപ്പ് വിജയാഹ്ളാദത്തിന്റെ മറവിൽ യുഡിഎഫ് പ്രവർത്തകർ നടത്തുന്ന ആക്രമണങ്ങളിൽ പ്രതിഷേധമുയരുന്നു. കോഴിക്കോട് കൊടുവള്ളിയിൽ ഇടതുപക്ഷത്തിന്റെ സ്ഥാനാർഥി ആയിരുന്ന സലീം മടവൂരിൻ്റെ വാഹനത്തിന് നേരെ യുഡിഎഫ് പ്രവർത്തകർ പടക്കമെറിഞ്ഞു പ്രകോപനം സൃഷ്ടിക്കാൻ ശ്രമിച്ചു. സലിം മടവൂർ വിലക്കിയിട്ടും വാഹനത്തിന് നേരയും വീടിനു സമീപവും യൂഡിഎഫ് പ്രവർത്തകർ പടക്കം പൊട്ടിക്കുകയായിരുന്നു സംഭവത്തിൽ സലിം മടവൂർ കുന്നമംഗലം പോലീസിന് പരാതി നൽകിയിട്ടുണ്ട്.

നേരത്തെ, തങ്കയത്തെ സിപിഐഎം ഓഫീസിന് നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് തൃക്കരിപ്പൂരിൽ എൽഡിഎഫിന്റെ നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. വോട്ടെണ്ണൽ ദിവസമാണ് യുഡിഎഫ് പ്രവർത്തകർ തങ്കയത്തെ സിപിഐഎം ഓഫീസ് ആക്രമിച്ചത്. ഉഗ്രസ്ഫോടനശേഷിയുള്ള പടക്കമെറിയുകയും ഓഫീസ് അടിച്ച് തകർത്ത് ഫർണിച്ചറും രേഖകളും എല്ലാം തീയിട്ട് നശിപ്പിക്കുകയും ചെയ്തിരുന്നു. മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എൽഡിഎഫ് തൃക്കരിപ്പൂർ പഞ്ചായത്ത്‌ കമ്മിറ്റി അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...