അവയവക്കടത്ത് കേസില്‍ പ്രധാന ഇടനിലക്കാരന്‍ കൂടി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: അവയവക്കടത്ത് കേസില്‍ ഒരു പ്രധാന ഇടനിലക്കാരന്‍ കൂടി പോലീസ് പിടിയിൽ. ആലപ്പുഴ പുന്നമട സ്വദേശി മറയൂര്‍ ഡെബിന്‍ ജോസഫിനെയാണ് അമ്പലമേട് പോലീസ് അറസ്റ്റ് ചെയ്തത്ട വൃക്കയുടെ ആവശ്യക്കാരെയും അവയവം നല്‍കാന്‍ തയാറാകുന്ന ഇരകളെയും പരസ്പരം ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയായാണ് ഡെബിന്‍ ജോസഫ്. ഇതുവരെ പത്തോളം പേരാണ് കേസിൽ അറസ്റ്റിലായത്. മുഖ്യപ്രതി നജീബിനേയും ഭാര്യ റഷീദയെയും നിലവില്‍ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തുവരികയാണ്. കൊച്ചിയിൽ വ്യാജരേഖയുണ്ടാക്കി അവയവദാനത്തട്ടിപ്പ് നടത്തിയതിന് പിന്നിൽ വൻ മാഫിയെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

ദാതാക്കൾക്ക്​ കുറഞ്ഞ തുക നൽകി വൻ തുകക്കാണ്​ മറിച്ചുവിൽക്കുന്നത്. തട്ടിപ്പിന്​ ഇരയാകുന്നത്​ സാധാരണക്കാരും സാമ്പത്തിക ബുദ്ധിമുട്ട്​ അനുഭവിക്കുന്നവരുമുണ്ട്. എംഎൽഎ, എംപി, പൊലീസ്​ എന്നിവരുടെ പേരിലെല്ലാം വ്യാജരേഖ. സംസ്ഥാനത്തിന് പുറത്തും ഈ റാക്കറ്റിനു ബന്ധം ഉണ്ടെന്നതിന്റെ സൂചനകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. മൂന്ന് വർഷത്തിൽ അധികമായി വ്യാജ രേഖകൾ ചമച്ചു അവയവ കച്ചവടം നടത്തിവരുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അച്ഛനെ തലക്കടിച്ചു കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തി ; ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

0
തിരുവനന്തപുരം: അച്ഛനെ തലക്കടിച്ചു കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ...

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോൾ സീസണിന് ഒക്ടോബർ 10-ന് തുടക്കം

0
ന്യൂഡൽഹി : ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോൾ സീസണിന് ഒക്ടോബർ 10-ന്...

അന്താരാഷ്ട്ര വിപണിയിൽ റബ്ബർക്ഷാമം രൂക്ഷമാകുമെന്ന് സൂചന ; വില 300 കടക്കും

0
കോട്ടയം : അന്താരാഷ്ട്ര വിപണിയിൽ റബ്ബർക്ഷാമം തുടരുമെന്ന സൂചന നൽകി പ്രമുഖ...

കൊലപാതക കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ നേമം പോലീസ് പിടികൂടി

0
തിരുവനന്തപുരം: കൊലപാതക കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ നേമം പോലീസ് പിടികൂടി. കല്ലിയൂർ...