സംസ്ഥാനത്ത് മഴ തുടരുന്നു ; വിവിധ ജില്ലകളിൽ കനത്ത നാശം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്നു. വിവിധ ഇടങ്ങളിൽ കനത്ത മഴയിലും കാറ്റിലും വലിയ നാശനഷ്ടമാണ് ഉണ്ടായത്. എറണാകുളം നായരമ്പലത്ത് 5 വീടുകളുടെ മേല്‍ക്കൂര തകര്‍ന്നുവീണു. വീട്ടുടമയായ വിശ്വത്തിന് പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുളംതുരുത്തിയില്‍ കനത്ത കാറ്റില്‍ പ്ലാസ്റ്റിക് ഗോഡൗണിന്‍റെ മേല്‍ക്കൂര തകര്‍ന്നു. ആര്‍ക്കും പരിക്കില്ല. കോഴിക്കോട് ജില്ലയിലും മിക്കയിടത്തും ശക്തമായ വേനല്‍ മഴയാണ് ലഭിച്ചത്. വടകര ചെരണ്ടത്തൂരില്‍ മിന്നല്‍ ചുഴലിയില്‍ വ്യാപക നാശമുണ്ടായി.ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണു. വൈദ്യുതി പോസ്റ്റുകളും നിലം പൊത്തി. വടകരയില്‍ ശക്തമായ മഴയില്‍ കടകളില്‍ വെള്ളം കയറി. മണിയൂരില്‍ കടന്നല്‍ കൂടോടെ മരം നിലംപൊത്തിയത് പരിഭ്രാന്തി പരത്തി. ആയഞ്ചേരി ടൗണില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ശക്തമായ മഴയിൽ കല്ലാച്ചി ടൗണിൽ വെള്ളം കയറി.

പാലക്കാടും മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമുണ്ടായി. പാലക്കാട്‌ വടക്കഞ്ചേരി പ്രധാനി ഭാഗത്ത് നിരവധി വീടുകൾക്ക് കേടുപാടുകൾ ഉണ്ടായി. പലയിടത്തും ഇലക്ട്രിക് പോസ്റ്റുകൾ വീണു. ശക്തമായ മിന്നലിൽ പാലക്കാട്‌ ആര്യമ്പാവ് വീട്ടിലെ അടുക്കളയിലെ തറയോടുകൾ തകർന്നു. അടുക്കളയിലുണ്ടായിരുന്ന സ്ത്രീ പെട്ടെന്ന് ഓടി മാറിയതിനാൽ അപകടം ഒഴിവായി. പള്ളിത്താഴം ബിവറേജിന് സമീപം പ്രവര്‍ത്തിക്കുന്ന എഫ് ആര്‍ പി റോ മെറ്റീരിയല്‍ ഗോഡൗണും തകര്‍ന്നു. കനത്ത മഴയിൽ വണ്ടാഴിയിൽ സ്കൂളിന്റെ മേൽക്കൂര തകർന്നു. സിവിഎം എൽപി സ്കൂളിലെ ഓടുമേഞ്ഞ മേൽക്കൂരയാണ് കാറ്റിലും മഴയിലും തകർന്നു വീണത്. മേൽക്കൂര പുതുക്കിപണിയാനെത്തിയ 5 തൊഴിലാളികൾക്ക് നിസാരമായി പരിക്കേറ്റു. വൈകിട്ടത്തെ മഴയിലായിരുന്നു അപകടം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പൊറോട്ടയും ബീഫ് ഫ്രൈയും വാങ്ങിയപ്പോൾ ഗ്രേവി നൽകിയില്ല ; പരാതി വീണ്ടും പരിഗണിക്കണമെന്ന് സംസ്ഥാന...

0
കൊച്ചി: ഹോട്ടലിൽ നിന്ന് പൊറോട്ടയും ബീഫ് ഫ്രൈയും വാങ്ങിയപ്പോൾ ഗ്രേവി നൽകാതിരുന്നതുമായി...

അടൂരില്‍ തെരുവ് നായ ശല്യം രൂക്ഷം : അടൂര്‍ നഗരസഭ ഉറക്കത്തില്‍

0
അടൂര്‍ : അടൂരില്‍ തെരുവ് നായ ശല്യം വര്‍ദ്ധിക്കുമ്പോഴും നടപടി സ്വീകരിക്കാതെ അടൂര്‍...

പുനലൂര്‍ – മൂവാറ്റുപുഴ ഹൈവേയില്‍ കുമ്പഴ മുതല്‍ കലഞ്ഞൂര്‍ വരെയുള്ള ഭാഗത്ത് നിലം നികത്തല്‍...

0
പത്തനംതിട്ട : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കുമ്പഴ മുതല്‍ കലഞ്ഞൂര്‍...

പുനർജനി അഭയ കേന്ദ്രത്തിലെ ക്രൂര പീഡനമേറ്റ വയോജനങ്ങളെ ഗാന്ധിഭവനിലേക്ക് മാറ്റി

0
കൊല്ലം : തെന്മല പുനർജനി അഭയ കേന്ദ്രത്തിലെ ക്രൂര പീഡനമേറ്റ വയോജനങ്ങളെ...