മെസ്സിയുടെ പേരിലെ തട്ടിപ്പ് ; ഡിപിആർ തയ്യാറാക്കിയതിലും വൻ തട്ടിപ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മെസ്സി വരുമെന്ന പേരിലെ തട്ടിപ്പിൽ കൂടുതൽ കള്ളക്കളികൾ പുറത്ത്. ഡിപിആർ തയ്യാറാക്കിയതിലും തട്ടിപ്പ് കണ്ടെത്തി. സ്പോണ്‍സര്‍ക്ക് കൊള്ള ലാഭം കൊയ്യാവുന്ന തരത്തിലാണ് ഡിപിആർ. സ്പോര്‍ട്സ് കേരള ഫൗണ്ടേഷനാണ് മല്‍സരങ്ങളുടെ ഡിപിആര്‍ തയ്യാറാക്കിയത്. വരുമാനം കുറച്ച് കാട്ടിയും ചെലവ് പെരുപ്പിച്ചു കാട്ടിയുമാണ് ഡിപിആർ. എന്‍ പ്രശാന്തിന്‍റെ രണ്ടാമത്തെ റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തൽ. സ്പോര്‍ട്സ് കേരള ഫൗണ്ടേഷനാണ് മല്‍സരങ്ങളുടെ ഡിപിആര്‍ തയ്യാറാക്കിയത്. വരുമാനം കുറച്ച് കാട്ടിയും ചെലവ് പെരുപ്പിച്ചു കാട്ടിയുമുള്ള ഡിപിആര്‍. വരുമാനം 82 കോടി രൂപ, ചെലവ് 210 കോടി രൂപ എന്നിങ്ങനെയായിരുന്നു ഡിപിആർ. കമ്മിയുള്ള 128 കോടി ബജറ്റ് ഗ്രാൻറിലൂടെ കണ്ടെത്തണമെന്നായിരുന്നു ശുപാര്‍ശ. വരുമാനം കണക്കാക്കിയതിലും കള്ളക്കളിയുണ്ടെന്നാണ് റിപ്പോർട്ടിൽ കണ്ടെത്തിയിരിക്കുന്നത്. ടിക്കറ്റ്, സംപ്രേക്ഷണം എന്നിവ മാത്രമാണ് വരുമാനമായി കാണിച്ചത്. വന്‍ വരുമാനം കിട്ടുന്ന മറ്റ് മേഖലകള്‍ ഡിപിആറിൽ നിന്ന് ഒഴിവാക്കി.

സ്പോണ്‍സര്‍ഷിപ്പ്, മെര്‍ക്കാൻ‍ഡൈസിംഗ്, സെല്‍ഫിയെടുക്കൽ, ഗെറ്റ് ടുഗെദര്‍, ടേബിള്‍ ഡിന്നര്‍ വഴിയുള്ള വരുമാനങ്ങള്‍ മറച്ചുവെച്ചു. ഇതിലൂടെ സ്പോണ്‍സര്‍ക്ക് വൻ ലാഭം ഉണ്ടാക്കാൻ വഴിയൊരുക്കി. മെസി സന്ദര്‍ശനത്തിലൂടെ 200 കോടി രൂപയെങ്കിലും ലാഭം ഉണ്ടാക്കാനാവുമെന്നാണ് റിപ്പോർട്ട്. ഇന്ത്യയിലെ മെസ്സിയുടെ മറ്റ് സന്ദര്‍ശനങ്ങള്‍ പഠിച്ചാണ് ഈ നിഗമനത്തിലെത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദേശീയപാതയിൽ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം : രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം ; മൂന്ന്...

0
മലപ്പുറം : ദേശീയപാത ആറുവരിപ്പാതയിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ഇടിമുഴിക്കലിന്...

സുധാകരന്റെ ആക്ഷേപ പരാമർശം : കുടുംബാംഗങ്ങൾക്ക് പുറത്തിറങ്ങാനാകുന്നില്ല ; വികാരാധീനനായി സിപിഎം നേതാവ്

0
ആലപ്പുഴ : ലഹരിയിടപാടുമായി ബന്ധപ്പെട്ട് ജി. സുധാകരൻ എം.എൽ.എ.യുടെ പരാമർശത്തിൽ വിതുമ്പിക്കരഞ്ഞ്...

ചിറയിൽകീഴിൽ രമ്യ ഹരിദാസ് ഉൾപ്പെട്ട കയ്യാങ്കളിയിൽ കെപിസിസി സമിതി ഇന്ന് യോഗം ചേരും

0
തിരുവനന്തപുരം: ചിറയിൻകീഴിൽ രമ്യ ഹരിദാസ് എംഎൽഎയും പ്രാദേശിക കോൺഗ്രസ് നേതാക്കളുമായുണ്ടായ കയ്യാങ്കളിയെക്കുറിച്ച്...

കയ്‌പ്പമംഗലത്ത് എട്ട് പേരുടെ ജീവനെടുത്ത അപകടത്തിൽ ലോറി ഡ്രൈവർ അറസ്റ്റിൽ

0
തൃശ്ശൂർ: കയ്പ്പമംഗലത്ത് 8 വിദ്യാർത്ഥികളുടെ ജീവനെടുത്ത അപകടവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവറെ...