വെമ്പായം : കെ.എസ്.ആർ.ടി.സി. ബസിൽ യാത്രക്കാരിയായ യുവതിക്കുനേരേ ലൈംഗികാതിക്രമം നടത്തിയയാൾ അറസ്റ്റിൽ. മലപ്പുറം വണ്ടൂർ സ്വദേശി ഷാനവാസിനെയാണ് വട്ടപ്പാറ പോലീസ് അറസ്റ്റ് ചെയ്തത്. പന്തളത്തുനിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ബസിലായിരുന്നു സംഭവം. അതിക്രമത്തിന്റെ ദൃശ്യങ്ങൾ യുവതി മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും തുടർന്ന് പോലീസ് സ്റ്റേഷനിൽ തെളിവായി കൈമാറുകയും ചെയ്തു. പരാതിയെ തുടർന്ന് ആദ്യം വട്ടപ്പാറ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ തുടർനടപടികൾക്കായി വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലേക്ക് കൈമാറി.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1































