കേരളാ ബാങ്കില്‍ വ്യാജ വായ്പ – വായ്പക്കാരന്‍ അറിയാതെ 4 ലക്ഷം രൂപയുടെ മറ്റൊരു ലോണ്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വായ്പക്കാരന്‍ അറിയാതെ അയാളുടെ പേരില്‍ മറ്റൊരു വായ്പ. കേരളാ ബാങ്ക് കുമ്പഴ ശാഖയിലാണ് സംഭവം. മറ്റൊരു ബാങ്കിലെ ലോണിനു വേണ്ടി സിബല്‍ റിപ്പോര്‍ട്ട് എടുത്തപ്പോഴാണ് കേരളാ ബാങ്കില്‍ മറ്റൊരു ലോണ്‍ കുടിശ്ശികയായി കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. 2022 മേയ് 4 നാണ്  കുമ്പഴ സ്വദേശിയായ വ്യാപാരി കേരളാ ബാങ്ക് കുമ്പഴ ശാഖയില്‍ നിന്നും 4 ലക്ഷം രൂപ ബിസിനസ് ലോണ്‍ എടുത്തത്‌. 9 ശതമാനം പലിശ നിരക്കില്‍ 60 തവണയായി ലോണ്‍ തിരിച്ചടക്കണം എന്നതായിരുന്നു വ്യവസ്ഥ. 8303/ രൂപയായിരുന്നു മാസതവണ. പതിനായിരം രൂപ വീതം തവണ അടച്ചുകൊണ്ടിരുന്ന ഇദ്ദേഹത്തിന് നിലവില്‍ ബാങ്കില്‍ കുടിശ്ശിക ഒന്നുമില്ലെന്നു മാത്രമല്ല വായ്പത്തുകയുടെ തവണ അഡ്വാന്‍സായി അടച്ചിട്ടുമുണ്ട്.

എന്നാല്‍ സിബല്‍ റിപ്പോര്‍ട്ടില്‍ ഇതേ തീയതിയില്‍ (2022 മേയ് 4) ഇയാള്‍ 4 ലക്ഷം രൂപ കോമേഷ്യല്‍ വാഹനം എടുക്കുവാന്‍ ഇതേ ബ്രാഞ്ചില്‍ നിന്നും മറ്റൊരു ലോണ്‍ എടുത്തിട്ടുണ്ട് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വായ്പയില്‍ 3,80,159 രൂപ ഇനിയും തിരിച്ചടക്കാനും ഉണ്ട്. 30/11/2022 ല്‍ കേരളാ ബാങ്ക് ഇത് സിബലിന് റിപ്പോര്‍ട്ട് ചെയ്യുകയും ഈ വായ്പ കുടിശ്ശികയായി സിബല്‍ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇങ്ങനെ ഒരു വായ്പ എടുത്തിട്ടില്ലെന്നും താന്‍ ജീവിതത്തില്‍ ഇന്നുവരെ കോമേഷ്യല്‍ വാഹനം ലോണ്‍ ആയോ അല്ലാതെയോ വാങ്ങിയിട്ടില്ലെന്നും കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട മുനിസിപ്പല്‍ യൂണിറ്റ് വൈസ് പ്രസിഡന്റ് കൂടിയായ പ്രകാശ് പറയുന്നു.

ബാങ്കില്‍ ചെന്ന് ഈ വിവരം പറഞ്ഞപ്പോള്‍ ആദ്യമൊന്നും അംഗീകരിക്കുവാന്‍ അവര്‍ തയ്യാറായില്ല. എന്നാല്‍ നിലപാട് കര്‍ശനമാക്കിയപ്പോള്‍ വീണ്ടും സിബല്‍ റിപ്പോര്‍ട്ട് എടുക്കാമെന്നും പരിശോധിക്കാമെന്നുമായി. ഇതനുസരിച്ച് കേരളാ ബാങ്കിന്റെ ചുമതലയില്‍ സിബല്‍ റിപ്പോര്‍ട്ട് എടുത്ത് പരിശോധിച്ചപ്പോള്‍ മാത്രമാണ് ബാങ്ക് ജീവനക്കാര്‍ സത്യം അംഗീകരിക്കുവാന്‍ തയ്യാറായത്. ഇങ്ങനെ ഒരു വായ്പയോ കുടിശ്ശികയോ ഇല്ലെന്നുള്ള കത്ത് ആവശ്യപ്പെട്ടപ്പോഴും തികഞ്ഞ അലംഭാവമായിരുന്നു മാനേജരുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നും ഭീഷണിയോടെയായിരുന്നു ഇദ്ദേഹത്തിന്റെ സംസാരമെന്നും കഴിഞ്ഞ 38 വര്‍ഷമായി കുമ്പഴയില്‍ വ്യാപാര രംഗത്ത് സജീവമായ പ്രകാശ് പറഞ്ഞു.

തെറ്റായ ഈ വായ്പയുടെ വിശദാംശങ്ങള്‍ സിബല്‍ റിപ്പോര്‍ട്ടില്‍ നിന്നും നീക്കം ചെയ്യുന്നതിന് ബാങ്കില്‍ പ്രത്യേക അപേക്ഷ നല്‍കിയെങ്കിലും ഇതുവരെയും ബാങ്ക് നടപടി സ്വീകരിച്ചിട്ടില്ല. തന്റെ പേരില്‍ രേഖപ്പെടുത്തിയതുപോലെ മറ്റു പലരുടെയും പേരില്‍ ഇവിടെ വ്യാജ ലോണുകള്‍ കാണുവാന്‍ സാധ്യതയുണ്ടെന്നും സിബല്‍ റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ മാത്രമേ ഇത് കണ്ടുപിടിക്കാന്‍ കഴിയൂ എന്നും തനിക്കുണ്ടായ ബുദ്ധിമുട്ടിനെതിരെ ഉന്നത തലത്തില്‍ പരാതി നല്‍കുമെന്നും നിയമനടപടിയുമായി മുമ്പോട്ടുപോകുമെന്നും പ്രകാശ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....