മാഹിയിൽ വിരമിച്ച അധ്യാപകരെ നിയമിക്കാൻ വീണ്ടും നീക്കം

For full experience, Download our mobile application:
Get it on Google Play

മാ​ഹി : പു​തു​ച്ചേ​രി​യി​ലെ മ​റ്റു മേ​ഖ​ല​ക​ളി​ൽ വി​ര​മി​ച്ച അ​ധ്യാ​പ​ക​ർ​ക്ക് പു​ന​ർ നി​യ​മ​നം ന​ൽ​കി​യ​ത് പോ​ലെ ജ​ന​ങ്ങ​ളു​ടെ എ​തി​ർ​പ്പ് അ​വ​ഗ​ണി​ച്ച് മാ​ഹി​യി​ലും നി​യ​മ​നം ന​ട​ത്താ​ൻ ത​കൃ​തി​യാ​യ ശ്ര​മം തു​ട​രു​ന്നു. ര​ണ്ടു ത​വ​ണ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളെ വി​ളി​ച്ചു ചേ​ർ​ത്ത് സ​മ​വാ​യം ഉ​ണ്ടാ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും മു​ഴു​വ​ൻ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ​യും എ​തി​ർ​പ്പി​നെ തു​ട​ർ​ന്ന് മാ​ഹി​യി​ൽ മാ​ത്ര​മാ​ണ് നി​യ​മ​നം ന​ട​ക്കാ​തെ പോ​യ​ത്. വി​ദ്യാ​ർ​ഥി​ക​ളു​ടെ താ​ൽ​പ​ര്യം മ​റ​യാ​ക്കി പി.​ടി.​എ പ്ര​തി​നി​ധി​ക​ളെ സ്വാ​ധീ​നി​ച്ചും രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളി​ൽ​പ്പെ​ട്ട​വ​രെ സ്വാ​ധീ​നി​ച്ചും ഒ​രു മാ​സ​ത്തേ​ക്ക് മാ​ത്ര​മു​ള്ള താ​ൽ​കാ​ലി​ക നി​യ​മ​ന​മാ​ണെ​ന്ന് പ​റ​ഞ്ഞു​മാ​ണ് നി​യ​മ​നം ന​ട​ത്താ​ൻ ശ്ര​മം ന​ട​ത്തു​ന്ന​ത്. അ​ഭ്യ​സ്ത​വി​ദ്യ​രാ​യ തൊ​ഴി​ൽ അ​ന്വേ​ഷ​ക​രു​ടെ കാ​ത്തി​രി​പ്പി​നെ അ​വ​ഗ​ണി​ച്ച് എ​ന്തു വി​ല കൊ​ടു​ത്തും നി​യ​മ​നം ന​ട​ത്താ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മം.

ഹൈ​സ്കൂ​ൾ അ​ധ്യാ​പ​ക​രെ താ​ത്ക്കാ​ലി​ക​മാ​യോ സ്ഥി​ര​മാ​യോ നി​യ​മി​ക്കാ​നു​ള്ള ഒ​രു ന​ട​പ​ടി​യും കൈ​ക്കൊ​ള്ളാ​ത്ത പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് കു​റ​ച്ചു കാ​ല​ത്തേ​ക്കാ​ണെ​ന്ന് പ​റ​ഞ്ഞു നി​യ​മ​ന​ത്തി​ന് മു​തി​രു​ന്ന​ത്. പ്രൈ​മ​റി സ്കൂ​ൾ അ​ധ്യാ​പ​ക​രെ ഇ​തേ രീ​തി​യി​ൽ നി​യ​മി​ക്കാ​ൻ മു​തി​ർ​ന്ന​പ്പോ​ൾ പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ർ​ന്ന് എ​സ്.​എ​സ്.​എ ഫ​ണ്ടു​പ​യോ​ഗി​ച്ച് അ​ർ​ഹ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ നി​യ​മി​ച്ചി​രു​ന്നു. വി​ര​മി​ച്ച​വ​രെ നി​യ​മി​ക്കാ​നു​ള്ള നീ​ക്കം ഒ​ഴി​വാ​ക്കി ഇ​തേ രീ​തി​യി​ൽ ഹൈ​സ്കൂ​ൾ അ​ധ്യാ​പ​ക​രെ​യും നി​യ​മി​ക്ക​ണ​മെ​ന്നാ​ണ് അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ളു​ടെ ആ​വ​ശ്യം. മാ​ഹി ആ​ർ.​എ ഓ​ഫീ​സി​ൽ വ്യാ​ഴാ​ഴ്ച ന​ട​ത്തു​ന്ന വി​ര​മി​ച്ച അ​ധ്യാ​പ​ക​രു​ടെ അ​ഭി​മു​ഖം കു​ത്തി​യി​രി​പ്പ് പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി ത​ട​യു​മെ​ന്ന് മേ​ഖ​ല യൂ​ത്ത് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി അ​റി​യി​ച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വീണ്ടും പനിമരണം ; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന 38 കാരി മരിച്ചു

0
കൊല്ലം: പനിബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളി...

അമേരിക്കയുമായുള്ള സമാധാന ധാരണ അവസാനിപ്പിക്കണം ; ഇറാനിലെ 180 എംപിമാർ പരസ്യമായി രംഗത്ത്

0
ടെഹ്റാൻ : അമേരിക്കയുമായി നിലവിലുള്ള സമാധാന ധാരണകൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാനിലെ...

ബഹിരാകാശത്ത് ചരിത്രമെഴുതി മലയാളി തിളക്കം ; ഡോ. അനിൽ മേനോൻ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ

0
ന്യൂയോർക്ക്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ മലയാളിയായി ഡോ. അനിൽ മേനോൻ....

ചില്ലറയില്ല ; ഗതാഗത മന്ത്രിയെ ബസിൽ നിന്ന് ഇറക്കിവിട്ട കണ്ടക്ടർക്ക് സസ്പെൻഷൻ

0
ബെംഗളൂരു : ചില്ലറ നൽകാത്തതിനു ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ബസിൽ...