തണ്ണിമത്തനുകൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ സ്ഫോടക വസ്തു കൊണ്ടുവന്ന സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

പാലക്കാട് :  പിക്കപ്പ് വാനിൽ തണ്ണിമത്തനുകൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ സ്ഫോടക വസ്തു കൊണ്ടുവന്ന സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. പിക്കപ്പ് വാഹനത്തിന് അകമ്പടി വന്ന കാർ ഡ്രൈവർ തമിഴ്നാട് സ്വദേശി ദുരൈരാജിനെയാണ് പാലക്കാട്‌ ടൗൺ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ച രാത്രിയായിരുന്നു വൻ സ്ഫോടക ശേഖരം പിടികൂടിയത്. തണ്ണിമത്തനുകൾ കേരളത്തിലെ വ്യാപാര കേന്ദ്രങ്ങളിലേക്ക് എത്തിക്കുകയെന്ന വ്യാജേനയാണ് തമിഴ്നാട് ധാരാപുരം തുപ്പൂരിൽ നിന്നു സ്ഫോടക വസ്തുക്കൾ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ചത്.

100 ലധികം പെട്ടികളിലായി 18,000 ജലാറ്റിൻ സ്റ്റിക്കുകളും 4,800 ഡിറ്റണേറ്ററുകളുമാണ് വാനിൽ നിന്നു പിടിച്ചെടുത്തത്. കഴിഞ്ഞ ബുധനാഴ്ച രാത്രിയോടെ പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പാലക്കാട് മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപം നടത്തിയ വാഹന പരിശോധനയ്ക്കിടെ നിർത്താതെ പോയ വാഹനം പിന്തുടർന്ന് പോലീസ് പിടികൂടുകയായിരുന്നു. അന്ന് പിക്കപ്പ് വാനിനു കാറിൽ അകമ്പടി വന്ന തമിഴ്നാട് ധർമ്മപുരി സ്വദേശി ദുരൈരാജിനെയാണ് തമിഴ്നാട്ടിൽ നിന്ന് പിടിയിലായത്. അന്ന് അറസ്റ്റിലായ വാഹനമോടിച്ചിരുന്ന തമിഴ്‌നാട് സ്വദേശി സെന്തിൽ കുമാർ റിമാൻഡിലാണ്. കോഴിക്കോട്- തൃശൂർ ജില്ലകളെ ലക്ഷ്യമാക്കിയാണ് സ്ഫോടക വസ്തുക്കൾ കടത്തിയിരുന്നത്. ക്വാറികളിൽ ഉപയോഗിക്കുന്നതിനാണ് സ്ഫോടക വസ്തുക്കൾ എത്തിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. വൻ തോതിൽ കേരളത്തിലേക്ക് സ്ഫോടക വസ്തുക്കൾ എത്തിയ സംഭവം പോലീസ് വിശദമായാണ് അന്വേഷിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...