തിരുവനന്തപുരം: ബിജെപി സംസ്ഥാന സംഘടനാ സംവിധാനത്തിൽ വീണ്ടും അഴിച്ചുപണി. സംസ്ഥാനത്തെ രണ്ട് മേഖലാ ക്ലസ്റ്ററുകളായി തിരിച്ച് പ്രധാന നേതാക്കൾക്ക് ചുമതലകൾ നൽകി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. എം.ടി രമേശിനും എസ്. സുരേഷിനുമാണ് മേഖലാ ചുമതല. കാസർകോട് മുതൽ പാലക്കാട് വരെയുള്ള ജില്ലകളുടെ ചുമതല എം.ടി രമേശിനാണ് നൽകിയിരിക്കുന്നത്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളുടെ ചുമതല എസ്. സുരേഷിനും നൽകി. സംസ്ഥാനത്തെ സംഘടനാ പ്രവർത്തനങ്ങൾ കൂടുതൽ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ജില്ലകളെ രണ്ട് മേഖലകളായി തിരിച്ച് ചുമതല വിഭജിച്ചതെന്നാണ് വിവരം. അതേസമയം ശോഭാ സുരേന്ദ്രന് ദേശീയതലത്തിൽ പ്രോഗ്രാം ഇൻ ചാർജ് ചുമതല നൽകി. 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ക്യാമ്പയിന്റെ ചുമതല അനൂപ് ആന്റണിക്കാണ് നൽകിയിരിക്കുന്നത്. സംസ്ഥാനത്തെ സംഘടനാ സംവിധാനത്തിൽ കൂടുതൽ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്നതാണ് പുതിയ ചുമതല വിഭജനമെന്നാണ് വിലയിരുത്തൽ.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 85471 98263/ mail – [email protected]
































