വെള്ളറടയില്‍ വീണ്ടും മോഷണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വെള്ളറടയില്‍ വീണ്ടും മോഷണം. വെള്ളറട മണത്തോട്ടം സ്വദേശി നാസറിന്‍റെ അടച്ചിട്ടിരുന്ന വീടിന്‍റെ മുന്‍വശത്തെ കതക് കുത്തിതുറന്നാണ് മോഷ്ടാക്കൾ അകത്ത് കയറിയത്. വീടിന്‍റെ അലമാരകളെല്ലാം കുത്തിതുറന്ന നിലയിലാണ്. അലമരക്കകത്തുണ്ടായിരുന്ന വെള്ളി ആഭരണങ്ങളും മോഷ്ടാക്കള്‍ കൊണ്ടുപോയി. വീട്ടിൽ മോബൈല്‍ ഫോണുകള്‍ ഉണ്ടായിരുന്നെങ്കിലും മോഷ്ടാക്കള്‍ എടുത്തില്ല. പൂട്ടിയിട്ടിരുന്ന വീട് ഇന്നലെ തുറക്കാനെത്തിയപ്പോഴാണ് വീടിന്‍റെ വാതില്‍ കുത്തിതുറന്ന നിലയില്‍ കണ്ടത്.

വെള്ളറട പോലീസില്‍ വിവരം അറിയിച്ചു. പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ സിസിടിവി പരിശോധിക്കുകയാണ് പോലീസ്. ഇവിടെ അടുത്ത് ഒരു സ്വകാര്യ സ്ഥാപരനത്തിലും കവര്‍ച്ച നടന്നെങ്കിലും കാര്യമായ നഷ്ടങ്ങളില്ല. അടുത്തിടെയായി വ്യാപകമായ മോഷണമാണ് വെള്ളറട കേന്ദ്രീകരിച്ച് നടക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസം ഹോട്ടലുകളിലടക്കം വിവിധ സ്ഥാപനങ്ങളിൽ മോഷണം നടന്നെങ്കിലും പ്രതികളെ കിട്ടിയിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമ്മ ആരാണെന്ന് തിരിച്ചറിയാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നതെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ

0
തിരുവനന്തപുരം: വന്ദേമാതര ഗാനത്തെ എതിർക്കുന്നവർക്കെതിരെയും പിഎസ്സി പരീക്ഷാ സമ്പ്രദായത്തിനെതിരെയും വിവാദ പരാമർശങ്ങളുമായി...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

കൊച്ചിയിൽ അന്തർസംസ്ഥാന ബസുകളിൽ എംവിഡിയുടെ മിന്നൽ പരിശോധന

0
കൊച്ചി: എറണാകുളത്ത് അന്തര്‍സംസ്ഥാന ബസ്സുകളിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ മിന്നൽ...

കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി പ്രവർത്തിച്ച ബാറും കള്ളുഷാപ്പും പൂട്ടിച്ച് വിജിലൻസ്

0
കോട്ടയം: വിജിലൻസ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയിൽ കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി...