വയനാട്ടിൽ വീണ്ടും കടുവ ആക്രമണം

For full experience, Download our mobile application:
Get it on Google Play

വയനാട് : വയനാട്ടിൽ വീണ്ടും കടുവ ആക്രമണം. പുലർച്ചെ മീനങ്ങാടി യൂക്കാലിക്കവലയിൽ കടുവ രണ്ട് ആടുകളെ കൊന്നു. മീനങ്ങാടി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ കടുവ ഭീതിയിലാണ്. മീനങ്ങാടി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ദിവസങ്ങളായി കടുവ സാന്നിധ്യമുണ്ട്. പുലർച്ചെയാണ് നടുപ്പറമ്പത്ത് രാഘവന്റെ ആടുകളെ കടുവ പിടിച്ചത്. രണ്ട് ആടുകൾ ചത്തു. ഒന്നിന് ഗുരുതര പരുക്കേറ്റു. വിവരമറിഞ്ഞ് വനപാലക സംഘം സ്ഥലത്തെത്തി.

പ്രദേശവാസികൾക്കു ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. കൃഷ്ണഗിരിയിൽ വളർത്തുമൃഗങ്ങളെ ആക്രമിക്കുന്ന കടുവയെ പിടികൂടാൻ വനം വകുപ്പിന്റെ ശ്രമങ്ങൾ തുടരുകയാണ്. മയക്കുവെടി വെച്ച് പിടികൂടാനുള്ള അനുമതിയായിട്ടുണ്ട്. കൂടുതൽ കൂടുകൾ സ്ഥാപിച്ചും നിരീക്ഷണം ഉറപ്പാക്കിയും പ്രദേശത്തെ കടുവ ഭീതിയകറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിറവത്തെ ആറ്റുതീരം പാര്‍ക്ക് മുവാറ്റുപുഴയാറിലേക്ക് ഇടിഞ്ഞ് താഴ്‌ന്നു ; ഒഴിവായത് വൻ ദുരന്തം

0
കൊച്ചി: എറണാകുളം പിറവത്ത് പാർക്ക് ഇടിഞ്ഞ് താണു. പാഴൂർ ആറ്റുതീരം പാർക്കാണ് മൂവാറ്റുപുഴയാറിലേക്ക്...

കോന്നി സ്വദേശി ആശിഷ് ജോസഫ് മാത്യു യു.കെയിലെ ടൗൺ കൗൺസിലര്‍

0
​യു.കെ : യു.കെയിലെ ടൗൺ കൗൺസിലര്‍ പദവിയിലേക്ക് പത്തനംതിട്ട സ്വദേശിയെ തെരഞ്ഞടുത്തു....

കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി

0
കണ്ണൂർ: കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കരിവെള്ളൂർ കൂക്കാനത്ത്...

നിയന്ത്രണം വിട്ട ബൈക്ക് ടിപ്പറിനടിയിൽപെട്ടു ; ബൈക്ക് യാത്രികന് ദാരുണാന്ത്യം

0
വെഞ്ഞാറമൂട് : പനവൂർ -ചുള്ളാളം മുസ്ലിം പള്ളിക്ക് സമീപത്ത് ടിപ്പറും ബൈക്കും...