അന്യസംസ്ഥാനത്തൊഴിലാളിയുടെ 6 വയസ്സുള്ള കുട്ടിയെ മറ്റൊരാളും ഉപദ്രവിച്ചു

For full experience, Download our mobile application:
Get it on Google Play

തലശേരി :  അന്യസംസ്ഥാനത്തൊഴിലാളിയുടെ 6 വയസ്സുള്ള മകനെ മറ്റൊരാളും ഉപദ്രവിച്ചു. കാറില്‍ ചാരി നിന്നതിന് കുട്ടിയെ യുവാവ് ആക്രമിക്കുന്നതിന് മുന്‍പാണ് മറ്റൊരാൾ കുട്ടിയെ ഉപദ്രവിച്ചത്. കാറിന് സമീപത്തു നിന്ന കുട്ടിയെ ഇയാൾ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. പുതിയ ദൃശ്യങ്ങളുടെ പശ്ചാത്തലത്തിൽ അന്വേഷണം ആരംഭിച്ച പോലീസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ മൊഴിയെടുത്തു. കുട്ടിയെ ചവിട്ടിത്തെറിപ്പിച്ച് ക്രൂരത കാട്ടിയ പൊന്ന്യംപാലം മൻസാർ ഹൗസിൽ കെ. മുഹമ്മദ് ഷിഹാദിനെ (20) പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

തലശ്ശേരി നാരങ്ങാപ്പുറം മണവാട്ടി ജംക്‌ഷനിൽ വ്യാഴാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. ഷിഹാദ് കുട്ടിയെ ചവിട്ടുന്ന ദൃശ്യങ്ങളുടെ തുടർച്ചയായാണ് മറ്റൊരാളും കുട്ടിയെ ഉപദ്രവിക്കുന്നത് പുറത്തായത്. വഴിപോക്കനായ ഒരാൾ കാറിനു സമീപം നിൽക്കുന്ന കുട്ടിയുടെ തലയിൽ അടിക്കുന്നതും പിടിച്ചുമാറ്റുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. അതിനുശേഷം സ്ഥലത്തെത്തുന്ന കാറിന്‍റെ ഉടമയായ ഷിഹാദ് കുട്ടിയുമായി തർക്കിക്കുന്നതും പിടിച്ചു തള്ളുന്നതും പുതിയ ദൃശ്യങ്ങളിലുണ്ട്. ഇതിനു ശേഷം അവിടെനിന്ന് പോയ ഷിഹാദ് തിരിച്ചെത്തിയാണ് കുട്ടിയെ ചവിട്ടിയത്.

കാറിൽ ചാരിനിന്നതിന്റെ പേരിൽ വ്യാഴാഴ്ച സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യംചെയ്ത ശേഷം പൊലീസ് ഷിഹാദിനെ വിട്ടയച്ചിരുന്നു. പിന്നീട് ദൃശ്യങ്ങൾ പ്രചരിച്ചതിനെത്തുടർന്ന് വ്യാപക പ്രതിഷേധമുയരുകയും ഇന്നലെ രാവിലെ ഷിഹാദിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. രാജസ്ഥാൻ സ്വദേശിയായ കുട്ടി തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. സാരമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്നും നീർക്കെട്ടുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു.

ഇന്നലെ രാവിലെ എട്ടരയോടെ സ്റ്റേഷനിനെത്തിയ ഷിഹാദിനെ അറസ്റ്റ് ചെയ്തു. നരഹത്യാ ശ്രമം, ബോധപൂർവം മുറിവേൽപിക്കൽ, പൊതുഗതാഗതം തടസ്സപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരമാണു കേസ്. ബാലനീതി വകുപ്പു പ്രകാരമുള്ള കുറ്റങ്ങൾ ചേർത്തിട്ടില്ല. പ്രതിയെ മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തു. ബാലാവകാശ കമ്മിഷൻ പൊലീസിനോട് റിപ്പോർട്ട് തേടി. ദേശീയ ബാലാവകാശ കമ്മിഷനും വിശദീകരണം തേടി. പൊലീസിന്റെ ഭാഗത്തു വീഴ്ചയുണ്ടെങ്കിൽ അന്വേഷിച്ചു നടപടിയെടുക്കുമെന്നു ഡിജിപി അനിൽകാന്ത് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...