ആകാശത്ത് വീണ്ടും ആശങ്കയായി വിമാനം ആകാശച്ചുഴിയിൽപ്പെട്ട് 40 ഓളം യാത്രക്കാർക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

മാഡ്രിഡ്: ആകാശത്ത് വീണ്ടും ആശങ്കയായി വിമാനം ആകാശച്ചുഴിയിൽപ്പെട്ട് 40 ഓളം യാത്രക്കാർക്ക് പരിക്ക്. സ്‌പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡിൽ നിന്ന് ഉറുഗ്വേയുടെ തലസ്ഥാനമായ മോണ്ടെവീഡിയോയിലേക്കുള്ള യാത്രക്കിടെയാണ് എയർ യൂറോപ്പ വിമാനം അപകടത്തിൽപ്പെട്ടത്. വിമാനം ശക്തമായ ആകാശച്ചുഴിയിൽപ്പെടുകയായിരുന്നു. തുടർന്ന് വിമാനം ബ്രസീലിൽ അടിയന്തരമായി നിലത്തിറക്കി. എയർ യൂറോപ്പ ബോയിംഗ് 787-9 ഡ്രീംലൈനർ വിമാനമാണ് അപകടത്തിൽപ്പെട്ടതെന്ന് സ്പാനിഷ് എയർലൈൻ അറിയിച്ചു. വിമാനത്തിൽ 325 യാത്രക്കാരുണ്ടായിരുന്നുവെന്നും പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രികളിലേക്ക് മാറ്റിയെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 11 പേർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണെന്നും ആരുടെയും പരിക്ക് ​ഗുരുതരമല്ലെന്നും അധികൃതർ അറിയിച്ചു. അപകടത്തിന്‍റെ വീഡിയോയും പുറത്ത് വന്നു. കഴിഞ്ഞ മേയിൽ സിംഗപ്പൂർ എയർലൈൻസിന്റെ ബോയിംഗ് 777 വിമാനം ആകാശച്ചുഴിയിൽപ്പെട്ടതിനെത്തുടർന്ന് യാത്രക്കാരൻ മരിച്ചിരുന്നു.

WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

താമരശ്ശേരിയിൽ വീട്ടിൽനിന്ന് ആശുപത്രിയിലേക്ക് പോയ യുവതിയെ കാണാതായെന്ന് പരാതി

0
കോഴിക്കോട്: ഭര്‍തൃമതിയായ യുവതിയെ നാല് ദിവസമായി കാണാനില്ലെന്ന് പരാതി. കോഴിക്കോട് താമരശ്ശേരി...

വീട്ടിൽ അതിക്രമിച്ച് കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഐഫോൺ കവർന്നു ; മൂന്നുപേർ പിടിയിൽ

0
തിരുവനന്തപുരം: തലസ്ഥാനത്ത് വീട് കയറി കവർച്ച നടത്തിയ കേസിലെ പ്രതികൾ അറസ്റ്റിൽ....

നേപ്പാളിൽ പ്രളയദുരന്തം ; 157 മരണം ; 133 ഇന്ത്യക്കാർ ഉൾപ്പെടെ 750-ഓളം പേരെ...

0
കാഠ്മണ്ഡു: നദിയിലൂടെ ഇരച്ചെത്തിയ പ്രളയജലം, സെക്കൻഡുകൾ കൊണ്ട് തകർന്നുവീണ കെട്ടിടങ്ങൾ, ഒലിച്ചുപോയ...

കോഴിക്കോട്ട് റോഡരികിൽ ഒരാൾപൊക്കത്തിൽ കഞ്ചാവ് ചെടി കണ്ടെത്തി ; എക്സൈസ് കസ്റ്റഡിയിലെടുത്തു

0
കോഴിക്കോട്: റോഡരികില്‍ ഒരാളോളം പൊക്കത്തില്‍ വളര്‍ന്ന നിലയില്‍ കണ്ട കഞ്ചാവ് ചെടി...