Thursday, July 3, 2025 2:44 pm

മുന്‍ മിസ് കേരള അടക്കം മൂന്നു പേരുടെ മരണത്തിനിടയാക്കിയ അപകടം നീങ്ങുന്നത് കൊലപാതകത്തിലേയ്‌ക്കോ?; ഹോട്ടലുടമയെ പിടികൂടാതെ പോലീസ് ഒളിച്ചു കളിക്കുന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മുന്‍ മിസ് കേരള അന്‍സി കബീര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ കാര്‍ അപകടത്തില്‍ മരിച്ച സംഭവത്തില്‍ മത്സരയോട്ടം നടന്നതായി പോലീസ്. സംഭവത്തില്‍ കൊലപാതക സംശയം കൂടുന്നു. ഇവര്‍ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്ത ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലില്‍ നിന്ന് അപകടസ്ഥലം വരെയുള്ള സഞ്ചാര പാതയിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിരുന്നു. ഇതു വിശദമായി പരിശോധിച്ചപ്പോഴാണ് ദുരൂഹത കൂട്ടുന്നത് എന്ന് പോലീസ് പറയുമ്പോഴും. ഹോട്ടില്‍ ഉടമയെ കണ്ടെത്താനാകാത്തത് പോലീസിന്റെ വീഴ്ചയാണ്.

മുന്‍ മിസ് കേരള അന്‍സി കബീര്‍, റണ്ണര്‍ അപ് അഞ്ജന ഷാജന്‍, സുഹൃത്ത് കെ.എ മുഹമ്മദ് ആഷിഖ് എന്നിവരുമായി അബ്ദുല്‍ റഹ്‌മാന്‍ ഓടിച്ച കാര്‍ അപകടത്തില്‍ പെട്ടതിനു തൊട്ടുപിന്നാലെ എത്തിയ കാറില്‍നിന്ന് ഒരാള്‍ ഇറങ്ങി നോക്കുന്നതും ഉടന്‍ സ്ഥലം വിടുന്നതും ദൃശ്യങ്ങളിലുണ്ട്. ഡിജെ പാര്‍ട്ടി നടന്ന ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലിന്റെ ഉടമയാണ് ഇതെന്നു പോലീസ് സംശയിക്കുന്നു. ഇക്കാര്യം സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. കുണ്ടന്നൂര്‍ മുതല്‍ ഈ കാറുകള്‍ മത്സരയോട്ടം നടത്തിയതായാണു സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നു പോലീസ് കണ്ടെത്തിയിട്ടുള്ളത്.

ഇവരുടെ കാറിനെ പിന്‍തുടര്‍ന്നതായി കണ്ടെത്തിയ ഔഡി കാറിന്റെ ഡ്രൈവര്‍ എറണാകുളം സ്വദേശി സൈജു തങ്കച്ചനെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ മദ്യലഹരിയില്‍ വാഹനം ഓടിക്കരുതെന്നു പറയാനാണു വാഹനത്തെ പിന്തുടര്‍ന്നതെന്നായിരുന്നു ഇയാളുടെ മൊഴി. ഈ കാറിലുള്ളവര്‍ മദ്യപിച്ചിരുന്നു എന്ന് എങ്ങനെ സൈജു അറിഞ്ഞുവെന്നതാണ് നിര്‍ണ്ണായകം. കുണ്ടന്നൂരില്‍ മറ്റൊരു വാഹനത്തിന്റെ ഡ്രൈവറും ഇവരും തമ്മില്‍ തര്‍ക്കം നടന്നിരുന്നു എന്നും സൂചനയുണ്ട്.

രാത്രി ഹോട്ടലില്‍ നടത്തിയ ഡിജെ പാര്‍ട്ടിക്കിടെ ചില പ്രശ്നങ്ങള്‍ ഉണ്ടായതായും ഇതാണു ദൃശ്യങ്ങള്‍ നശിപ്പിക്കാന്‍ കാരണമെന്നും പോലീസ് സ്വയം കരുതുകയാണ് ഇത് പോലീസ് ഹോട്ടലുടമയ്ക്കു വേണ്ട ഒത്താശചെയ്തു കൊടുക്കുകയല്ലേ എന്ന ചോദ്യത്തിന് ശക്തികൂട്ടുന്നു. അപകടം നടന്ന് ഇത്രയും ദിവസം പിന്നിട്ടിട്ടും ഹോട്ടലിലെ ഡിവിആര്‍ കണ്ടെടുക്കാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല ഈ കാലതാമസം പോലീസ് മനപൂര്‍വ്വം വരുത്തുന്നതല്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

അന്നു രാത്രി ഒളിവില്‍ പോയ ഹോട്ടലുടമയുടെ തിരോധാനവും സംശയത്തിന്റെ നിഴലിലാണ്. ഇതുകൊണ്ടു തന്നെയാകാം ദൃശ്യങ്ങള്‍ നശിപ്പിക്കാന്‍ ജീവനക്കാരോട് ഉടമ ആവശ്യപ്പെട്ടതെന്നും പാര്‍ട്ടി നടന്ന ഹാളിലെയും ഹോട്ടലിന്റെ പാര്‍ക്കിങ് ഏരിയയിലെയും ദൃശ്യങ്ങള്‍ അടങ്ങിയ ഡിവിആറാണു നശിപ്പിക്കപ്പെട്ടത്. അപകടത്തില്‍പ്പെട്ട കാര്‍ ഓടിച്ചിരുന്ന അബ്ദുള്‍ റഹ്‌മാനെ അടുത്ത ദിവസം കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്ത ശേഷമായിരിക്കും ഇക്കാര്യത്തില്‍ തുടര്‍നടപടിയുണ്ടാകുക എന്നാണ് പോലീസ് ഭാഷ്യം .

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോട്ടയം മെഡിക്കൽ കോളജ് കെട്ടിടം തകർന്നുവീണ സംഭവത്തിൽ പ്രതിഷേധവുമായി ചാണ്ടി ഉമ്മൻ എംഎൽഎ

0
കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് കെട്ടിടം തകർന്നുവീണ സംഭവത്തിൽ പ്രതിഷേധവുമായി ചാണ്ടി...

പോർച്ചുഗീസ് ഫുട്‌ബോൾ താരം ഡിയോഗോ ജോട്ട കാറപകടത്തിൽ മരിച്ചു

0
സ്പെയിൻ : പോർച്ചുഗീസ് ഫുട്‌ബോൾ താരം ഡിയോഗോ ജോട്ട കാറപകടത്തിൽ മരിച്ചു....

ഡോക്ടർ ഹാരിസ് ചിറക്കലിനെതിരായ നടപടി നീക്കത്തെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

0
തിരുവനന്തപുരം: ഉപകരണ ക്ഷാമം കാരണം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സാ പ്രതിസന്ധിയുണ്ടെന്നും...