മാവോയിസ്റ്റ് ഏറ്റുമുട്ടൽ ; നാല് സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : മഹാരാഷ്ട്രയിൽ സുരക്ഷാസേനയും മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ ചത്തീസ്ഗഢ്, തെലുങ്കാന, ഒഡീഷ, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദേശം നൽകി. ജനപ്രതിനിധികൾ, ഉന്നത ഉദ്യോഗസ്ഥർ, പ്രശ്‌നബാധിത പ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്ന പോലീസ് സ്റ്റേഷനുകൾ എന്നിവക്ക് സുരക്ഷ വർധിപ്പിച്ചു. അതിർത്തികളിൽ വാഹന പരിശോധന കർശനമാക്കി.

മഹാരാഷ്ട്രയിൽ ഗാഡ്ചിരോലി ജില്ലയിലെ ഗ്യാരബട്ടിയിൽ ഇന്നലെ 26 മാവോയിസ്റ്റുകളെയാണ് സുരക്ഷ സേന വധിച്ചത്. കൊല്ലപ്പെട്ടവരിൽ ഭീമ കൊറേഗാവ് കേസിലെ പ്രതിയായ മിലിന്ദ് തെൽതുംബ്‌ഡെയും ഉൾപ്പെടുന്നതായാണ് വിവരം. എൻ.ഐ.എ, പുണെ പോലീസ് എന്നിവർ അന്വേഷിക്കുന്ന ആളാണ് മിലിന്ദ്. സിപിഐ (മാവോയിസ്റ്റ്) കേന്ദ്ര കമ്മിറ്റി അംഗമാണ് മിലിംഗ്. ഛത്തീസ്ഗഡിൽ നിന്ന് ഗ്യാരബട്ടി മേഖലയിലേക്ക് മാവോയിസ്റ്റുകൾ നീങ്ങുന്നതായ രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മന്ത്രി പി.കെ ബഷീറിനെതിരെ പ്രമേയവുമായി മുസ്‌ലിം ലീഗ്

0
മലപ്പുറം: മന്ത്രി പി.കെ ബഷീറിനെതിരെ പ്രമേയവുമായി മുസ്‌ലിം ലീഗ്. കൊണ്ടോട്ടി ഇഎംഇഎ...

ഓപ്പറേഷൻ തൂഫാന്റെ നോഡൽ ഓഫീസറായി പുട്ട വിമലാദിത്യ വീണ്ടും ചുമതല ഏറ്റെടുത്തു

0
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ നോഡൽ ഓഫീസറായി പുട്ട വിമലാദിത്യ വീണ്ടും ചുമതല...

മോഹൻലാൽ സിനിമയുടെ ചിത്രീകരണം സന്നിധാനത്ത് നടക്കില്ല; വനംവകുപ്പ് അനുമതി നിഷേധിച്ചു

0
തിരുവനന്തപുരം: തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം അതിമനോഹരത്തിന്റെ ചിത്രീകരണം...

എയർ ഇന്ത്യയിൽ നടത്തിയ പരിശോധനയിൽ രണ്ട് പൈലറ്റുമാർ കൂടി പ്രാഥമിക ഡ്രഗ് ടെസ്റ്റിൽ പരാജയപ്പെട്ടു

0
ഡൽഹി: ഫുക്കറ്റിൽ നിന്നും ഡൽഹിയിലേക്ക് വന്ന എയർ ഇന്ത്യ വിമാനം ആകാശത്ത്...