ഉത്തരക്കടലാസ് കാണാതായ വിദ്യാര്‍ഥികള്‍ക്കായി വീണ്ടും പരീക്ഷ നടത്താന്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി തീരുമാനo

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : 2020 ഏപ്രിലില്‍ പരീക്ഷ എഴുതിയ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസ് നഷ്ടപ്പെട്ടത് സ്ഥിരീകരിച്ച്‌ കാലിക്കറ്റ് യൂണിവേഴ്സിറ്റി. ഉത്തരക്കടലാസ് കാണാതായ വിദ്യാര്‍ഥികള്‍ക്കായി വീണ്ടും പരീക്ഷ നടത്താന്‍ തീരുമാനിച്ചു. ബി എ അഫ്ദല്‍ ഉലമ ഉള്‍പ്പെടയുള്ള പരീക്ഷയാണ് വീണ്ടും നടത്തുന്നത്. ഉത്തരക്കടലാസ് നഷ്ടപ്പെട്ടെന്ന വാര്‍ത്ത മാധ്യമങ്ങൾ പുറത്ത് വിട്ടിരുന്നു.

ഫെബ്രുവരിയില്‍ ഈ വാര്‍ത്ത പുറത്തുവിടുമ്പോള്‍ വാര്‍ത്തയെ പൂര്‍ണമായി നിഷേധിക്കുകയായിരുന്നു യൂണിവേഴ്സിറ്റി അധികൃതര്‍. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളി‍ല്‍ യൂനിവേഴ്സിറ്റി അധികൃര്‍ പുറത്തിറക്കിയ ഉത്തരവുകളില്‍ ബി എ അഫ്ദലുല്‍ ഉലമ രണ്ടാ സെമസ്റ്റര്‍ പരീക്ഷ എഴുതിയ 60 വിദ്യാര്‍ഥികളുടെ ഉത്തരപേപ്പര്‍ കാണാനില്ലെന്നും അതിനാല്‍ അവര്‍ക്കായി വീണ്ടും പരീക്ഷ നടത്തണമെന്നും പറയുന്നു.

ബി എ പരീക്ഷ എഴുതിയ മറ്റു 23 പേരുടെ ഉത്തരപേപ്പറും കാണാതായതായും യൂണിവേഴ്സിറ്റി സമ്മതിക്കുന്നുണ്ട്. അവര്‍ക്കായും പുതിയ പരീക്ഷ നടത്തും. ഉത്തരപേപ്പര്‍ കാണാതായ കൂടുതല്‍ കേസുകള്‍ യൂണിവേഴ്സിറ്റി കണ്ടെത്തിയെന്നാണ് ലഭിക്കുന്ന സൂചന. ഉത്തര പേപ്പര്‍ കാണാതായ റിപ്പോര്‍ട്ട് വന്നതിനെക്കുറിച്ച്‌ അന്വേഷിക്കാന്‍ സിന്‍ഡിക്കേറ്റ് ഉപസമിതിയെ നിയോഗിച്ചെങ്കിലും ഇതുവരെ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. വീഴ്ച ഔദ്യോഗികമായി സ്ഥിരീകരിക്കുകയും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടുമില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...