ആന്റപ്പൻ അമ്പിയായം സ്മാരക പാർക്ക് യാഥാർത്ഥ്യമാകുന്നു ; എടത്വയിൽ നദി തീര സൗന്ദര്യവല്‍ക്കരണ യജ്ഞത്തിന് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

എടത്വ : ലയൺസ് ക്ലബ് ഓഫ് എടത്വ ടൗണിന്റെയും ജോർജിയൻ സംഘത്തിന്റെയും ആഭിമുഖ്യത്തില്‍ എടത്വ നദി തീര സൗന്ദര്യവല്‍ക്കരണ യജ്ഞത്തിന് തുടക്കമായി. സിനിമ താരം ഉല്ലാസ് പന്തളം ഉദ്ഘാടനം ചെയ്തു. എടത്വ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രേശ്മ ജോൺസൺ മുഖ്യ സന്ദേശം നല്കി. ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ പ്രസിഡന്റ് ഡോ.ജോൺസൺ വി ഇടിക്കുള അധ്യക്ഷത വഹിച്ചു. ജോർജിയൻ സംഘം പ്രസിഡന്റ് ബിനോയി ജോസഫ്, ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ സെക്രട്ടറി ബിൽബി മാത്യൂ കണ്ടത്തിൽ, കോർഡിനേറ്റർ കെ.ജയചന്ദ്രന്‍, ജോർജിയൻ സംഘം സെക്രട്ടറി കെ.തങ്കച്ചന്‍, ഖജാൻജി കുഞ്ഞുമോൻ മുണ്ടുവേലിൽ, റ്റോബി പള്ളിപറമ്പിൽ, ജോജി മെതിക്കളം, ബിജു കട്ടപ്പുറം, ഷോജി മീനത്തേരിൽ, റ്റിജോ കട്ടപ്പുറം, ടിസൺ മുണ്ടുവേലിൽ, മാർട്ടിൻ തൈപറമ്പിൽ, ജോൺ ജോസഫ് എന്നിവർ നേതൃത്വം നല്കി.

ഗ്രീൻ കമ്മ്യൂണിറ്റി സ്ഥാപകൻ അന്തരിച്ച ആന്റപ്പൻ അമ്പിയായത്തിന്റെ സ്മരണ നിലനിര്‍ത്തുന്നതിന് വേണ്ടി എടത്വ വിഷൻ 2020 എന്ന പദ്ധതിയിലൂടെ നദീ തീര സൗന്ദര്യവൽക്കരണം തുടക്കം കുറിച്ചെങ്കിലും പിന്നീട് പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. വിനോദ സഞ്ചാരികളെയും തീർത്ഥാടകരെയും ആകർഷകമാക്കുന്ന നിലയില്‍ നദീ തീരം സൗന്ദര്യവത്ക്കരിക്കണമെന്നാണാവശ്യ൦. എടത്വ സെന്റ് ജോർജ് ഫൊറോന പള്ളി, തിരുപനയനൂർകാവ് ഭഗവതി ക്ഷേത്രം, ചക്കുളത്തുകാവ് ക്ഷേത്രം എന്നിവിടങ്ങളിലേക്ക് ജലമാർഗ്ഗവും എത്തുന്നതിന് എടത്വ ബോട്ട് ജെട്ടി ഉപകരിക്കും. ബോട്ട് ജെട്ടി നവീകരണത്തിന് 47 ലക്ഷം രൂപ നിലവിൽ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഇവിടെ തയ്യാറാകുന്ന പാർക്കിലേക്ക് വ്യാപാരി സംഘടനകൾ ഉൾപ്പെടെ നിരവധി പേർ സഹായം വാഗ്ദാനം ചെയ്തതായി ആന്റപ്പൻ അമ്പിയായം സ്മാരക സമിതി ജനറൽ കൺവീനർ ജി. രാധാകൃഷ്ണൻ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാണാതായ യുവാവിന്‍റെ മൃതദേഹം പാറമടയിൽ ; പോലീസ് അന്വേഷണം തുടങ്ങി

0
തിരുവനന്തപുരം: കാണാതായ യുവാവിനെ പാറമടയിലെ ജലാശയത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കോവളം...

കുതിച്ച് ജിഎസ്എൽവി എഫ് 17 ; വിക്ഷേപണം വിജയം ; നിർണായക ദൗത്യം വിജയത്തിലെത്തിച്ച്...

0
ശ്രീഹരിക്കോട്ട: ജിഎസ്എൽവി എഫ് 17 ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചു. ദൗത്യം വിജയിച്ചതോടെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം; കേരളത്തിലെ എംപിമാരുടെ യോഗം വിളിക്കണമെന്ന് ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനവുമായി ബന്ധപ്പെട്ട് എംപിമാരുടെ യോഗം വിളിക്കണമെന്നാവശ്യപ്പെട്ട്...

സെക്രട്ടറിയേറ്റ് മാർച്ച് സംഘർഷം: ചികിത്സയിലുള്ള SFI പ്രവർത്തകരെ ആശുപത്രിയിലെത്തി അറസ്റ്റ് ചെയ്ത് പോലീസ്

0
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ കൂടുതല്‍ അറസ്റ്റ്....