Thursday, July 3, 2025 8:08 am

ചെറുപ്പം നിലനിര്‍ത്തണോ? ഈ ഭക്ഷണങ്ങള്‍ കഴിക്കൂ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്തെന്ന് നാം പറയാറുണ്ട്. ആരോഗ്യ സംരക്ഷണത്തിന് സമീകൃത ഭക്ഷണം കഴിക്കണമെന്നും നമുക്കെല്ലാവര്‍ക്കും അറിയാം. എന്നാല്‍ നമ്മുടെ പ്രായം കൂടുന്നതിനനുസരിച്ച് നമ്മുടെ ഭക്ഷണക്രമത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ കൊണ്ടുവരണം. ഇല്ലെങ്കില്‍ അത് നമ്മുടെ ആരോഗ്യത്തെ ബാധിക്കും. ഇത്തരത്തില്‍ ഓരോ പ്രായത്തിലും കഴിക്കേണ്ടത് എന്തൊക്കെയെന്നറിയാം.

20 വയസ്സില്‍ എന്തൊക്കെ കഴിക്കണം
20 വയസ്സില്‍ ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ഇത് നമ്മുടെ ഊര്‍ജ ഉല്‍പാദനം വര്‍ധിപ്പിക്കും. കടല, ബീന്‍സ്, നിലക്കടല, വാല്‍നട്ട്, മുട്ട, ധാന്യങ്ങള്‍, അയല പോലുള്ള മത്സ്യങ്ങള്‍ തുടങ്ങി ഇരുമ്പ് അടങ്ങിയ നിരവധി ഭക്ഷണങ്ങളുണ്ട്. ഇവയൊക്കെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ശരീരത്തില്‍ ഇരുമ്പിന്റെ അഭാവം മൂലം, ക്ഷീണം, സമ്മര്‍ദ്ദം, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, മോശം മാനസികാവസ്ഥ എന്നിങ്ങനെ പല തരത്തിലുള്ള ബുദ്ധിമുട്ടുകളുണ്ടാകും.

കുടലിന്റെ ആരോഗ്യത്തിന് ആഴ്ചയില്‍ മൂന്ന് തവണ തൈര് കഴിക്കാവുന്നതാണ്.
തൈരില്‍ നല്ല ബാക്ടീരിയകള്‍ കാണപ്പെടുന്നു, ഇത് നമ്മുടെ വയറിന്റെ ആരോഗ്യത്തിന് വളരെ ഗുണം ചെയ്യും. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. ഇതോടൊപ്പം എല്ലുകളെ ബലപ്പെടുത്താന്‍ സഹായിക്കുന്ന കാല്‍സ്യം തൈരില്‍ അടങ്ങിയിട്ടുണ്ട്. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ആഴ്ചയില്‍ ഒരിക്കല്‍ നട്സ് കഴിക്കാവുന്നതാണ്. ജലദോഷം, പനി, വൈറല്‍ അണുബാധ എന്നിവയില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കുന്ന സെലിനിയം അണ്ടിപ്പരിപ്പില്‍ കാണപ്പെടുന്നു. ചിക്കന്‍, മത്സ്യം, മുട്ട, വിത്തുകള്‍ എന്നിവയിലും നല്ല അളവില്‍ സെലിനിയം കാണപ്പെടുന്നു.

30 വയസ്സില്‍
സൂര്യന്റെ ഹാനികരമായ അള്‍ട്രാവയലറ്റ് രശ്മികള്‍ ചര്‍മ്മത്തെ വളരെയധികം നശിപ്പിക്കുകയും ചര്‍മ്മത്തില്‍ നേര്‍ത്ത വരകളും ചുളിവുകളും ഉണ്ടാക്കുകയും ചെയ്യുന്നു. അതിനാല്‍ ചര്‍മ്മ സംരക്ഷണത്തിനായി ആഴ്ചയില്‍ മൂന്ന് തവണ ബദാം കഴിക്കുക. കായ്കളില്‍ നിന്നും വിത്തുകളില്‍ നിന്നും വിറ്റാമിന്‍ ഇ നമുക്ക് ലഭിക്കുന്നു, ഇത് നമ്മുടെ ചര്‍മ്മത്തെയും ശരീരത്തെയും ചെറുപ്പമായി ഇരിക്കാന്‍സ സഹായിക്കും. അവോക്കാഡോ, ധാന്യങ്ങള്‍, ചീര എന്നിവയിലും ഈ അവശ്യ വിറ്റാമിന്‍ കാണപ്പെടുന്നു.

നല്ല ഉറക്കത്തിനായി ആഴ്ചയില്‍ ഒരിക്കലെങ്കിലും കഫീന്‍ നീക്കം ചെയ്ത ചായയോ കാപ്പിയോ കുടിക്കുക. കഫീന്‍ അടങ്ങിയ കാപ്പിയോ ചായയോ തുടര്‍ച്ചയായി കഴിക്കുന്നത് നാഡീവ്യൂഹം ചുരുങ്ങാന്‍ കാരണമാകുന്നു. ഇത് ഉറക്കത്തെ തടസ്സപ്പെടുത്തുന്നു. അത്തരമൊരു സാഹചര്യത്തില്‍ നിങ്ങള്‍ ആഴ്ചയില്‍ ഒരു ദിവസം മുഴുവന്‍ കഫീന്‍ കഴിക്കാതിരിക്കുകയും ഗ്രീന്‍ ടീ അല്ലെങ്കില്‍ മറ്റേതെങ്കിലും ഹെര്‍ബല്‍ ടീ പോലുള്ള ആരോഗ്യകരമായ പാനീയങ്ങള്‍ കുടിക്കാവുന്നതാണ്.

40 വയസ്സില്‍
സ്ലോ-റിലീസ് കാര്‍ബോഹൈഡ്രേറ്റുകള്‍, നാരുകള്‍, അന്നജം എന്നിവ പല പഴങ്ങളിലും പച്ചക്കറികളിലും കാണപ്പെടുന്നു. അതായത് ഈ പദാര്‍ത്ഥങ്ങള്‍ ദഹിപ്പിക്കാന്‍ കൂടുതല്‍ സമയമെടുക്കും. വയര്‍ നിറഞ്ഞിരിക്കുന്നതിനാല്‍ നിങ്ങള്‍ വീണ്ടും വീണ്ടും ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കും. ഇതോടൊപ്പം രക്തത്തിലെ പഞ്ചസാരയും അവ നിയന്ത്രണത്തിലാക്കുന്നു.

50 വയസ്സില്‍
ബ്രോക്കോളി, ചീര, ചുവന്ന മുളക്, കാരറ്റ്, തുടങ്ങിയ പച്ചക്കറികള്‍ ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമാണ്. ദിവസവും ഈ പച്ചക്കറികള്‍ കഴിയ്ക്കുന്നതിലൂടെ ചര്‍മ്മത്തില്‍ ചുളുവുകള്‍ വീഴുന്നത് കുറയും. ഈ പ്രായത്തില്‍ ബ്ലൂബെറി കഴിക്കുന്നതും ഗുണം ചെയ്യും. പല തരത്തിലുള്ള പോഷകങ്ങളും ഇതില്‍ കാണപ്പെടുന്നു. ഇത് ഡിമെന്‍ഷ്യയുടെ സാധ്യതയും കുറയ്ക്കുന്നു.
മത്തി, സാല്‍മണ്‍ തുടങ്ങിയ മത്സ്യങ്ങളില്‍ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് രക്തസമ്മര്‍ദ്ദം, ഹൃദയ സംബന്ധമായ രോഗങ്ങള്‍ എന്നിവ നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

60 വയസ്സില്‍
ഈ പ്രായത്തില്‍ ദിവസവും പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് വളരെ ഗുണം ചെയ്യും. പയര്‍വര്‍ഗ്ഗങ്ങള്‍, പരിപ്പ്, വിത്തുകള്‍ എന്നിവയ്ക്കൊപ്പം ചിക്കന്‍, മത്സ്യം, മാംസം എന്നിവയില്‍ പ്രോട്ടീന്റെ അളവ് വളരെ കൂടുതലാണ്. ദിവസവും ഇവ കഴിക്കുന്നത് പേശികളുടെ ആരോഗ്യം മികച്ചതാക്കുന്നു.

70 വയസ്സില്‍
ഈ പ്രായത്തില്‍ കൂടുതല്‍ കൂടുതല്‍ പാനീയങ്ങള്‍ കഴിക്കുന്നത് ഗുണം ചെയ്യും. അതായത് തേങ്ങാവെള്ളം, പഴം, പച്ചക്കറി ജ്യൂസുകള്‍, വെള്ളം എന്നിവ കുടിക്കാം. ഈ പ്രായത്തില്‍ ശരീരത്തിലെ പോഷകങ്ങളുടെ അഭാവം മൂലം, സമ്മര്‍ദ്ദം, ആശയക്കുഴപ്പം, ക്ഷീണം എന്നിവയുടെ പ്രശ്‌നം കൂടുതല്‍ വര്‍ദ്ധിക്കുന്നു. അതുകൊണ്ടാണ് ഈ പ്രായത്തിലുള്ളവര്‍ പോഷകങ്ങളാല്‍ സമ്പുഷ്ടമായ ദ്രവരൂപത്തിലുള്ള ഭക്ഷണം കഴിക്കേണ്ടത്. ഇതോടൊപ്പം വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് പ്രധാനമാണ്. അതുവഴി നിങ്ങളുടെ എല്ലുകള്‍ക്ക് കാല്‍സ്യം ലഭിക്കുകയും ശക്തമാവുകയും ചെയ്യും.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കുവൈത്തിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

0
കുവൈത്ത് സിറ്റി  : കുവൈത്തിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു....

ഗാസ്സയിൽ രണ്ടു മാസത്തെ വെടിനിർത്തൽ നടപടി ; പുതിയ നിർദേശം ഇസ്രായേൽ അംഗീകരിച്ചതായി ട്രംപ്

0
തെൽ അവിവ്: ഗാസ്സയിൽ രണ്ടു മാസത്തെ വെടിനിർത്തലും തുടർന്ന്​ സമ്പൂർണ യുദ്ധവിരാമ...

എള്ളുവിളയില്‍ വീടു മാറി ആക്രമിച്ച 10 അംഗ സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍

0
തിരുവനന്തപുരം : കുന്നത്തുകാൽ പഞ്ചായത്തിലെ എള്ളുവിളയില്‍ വീടു മാറി ആക്രമിച്ച 10...

ഡാർക്ക് നെറ്റ് മയക്കുമരുന്ന് കേസ് ; നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ കസ്റ്റഡി അപേക്ഷ ഇന്ന്...

0
കൊച്ചി: മൂവാറ്റുപുഴ സ്വദേശി എഡിസൺ ബാബു പ്രതിയായ ഡാർക്ക് നെറ്റ് മയക്കുമരുന്ന്...