ചെങ്ങന്നൂർ : കേരളത്തിന്റ സാമൂഹ്യവും സാംസ്കാരികവുമായ മേഖലയെ സമ്പൂർണമായി തകർക്കുന്ന ഒന്നാണ് സർക്കാരിന്റെ പുതിയ മദ്യനയം എന്ന് മദ്യവിരുദ്ധ ജനകീയ മുന്നണി സംസ്ഥാന ജോയിന്റ് കൺവീനർ റെവ.ഡോ.ടി.ടി സക്കറിയ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യ നയത്തിനെതിരെ മദ്യവിരുദ്ധ ജനകീയ മുന്നണി താലൂക്ക് ചെയർമാൻ ഫാദർ ഡോ.ഏബ്രഹാം കോശി കുന്നുംപുറത്തിന്റെ അദ്ധ്യക്ഷതയിൽ അദ്ദേഹത്തിന്റെ ഭവനത്തിൽ കൂടിയ പ്രതിഷേധ യോഗത്തിൽ വിഷയാവതരണം നടത്തി സംസ്സാരിക്കുന്നു അദ്ദേഹം.
ഒരു നാടിനെ സർവാർഥത്തിലും തകർക്കുന്ന ഈ മദ്യനയം സർക്കാർ പിൻവലിക്കണമെന്നും, അല്ലാത്ത പക്ഷം വൻബഹുജന പ്രക്ഷോഭണത്തിന് മദ്യവിരുദ്ധ ജനകീയ മുന്നണി തയ്യാറാകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ചെങ്ങന്നൂർ മാർക്കറ്റ് സ്ക്വയറിൽ നടേക്കണ്ട പ്രതിഷേധ ധർണ്ണ ശക്തമായ മഴയെ തുടർന്ന് പ്രവർത്തകയോഗമായി കൂടുവാൻ തീരുമാനിക്കുക ആയിരുന്നു. ജില്ലാ ജോയിന്റ് കൺവീനർ മധു ചെങ്ങന്നൂർ, പാസ്റ്റർ ജയ്സ് പാണ്ടനാട്, ജേക്കബ് മാത്യു എന്നിവർ പ്രസംഗിച്ചു താലൂക്ക് കൺവീനർ കെ.ബിമൽജി സ്വാഗതവും രാജൻ കൈപ്പള്ളിൽ കൃതജ്ഞതയും പറഞ്ഞു.