പരീക്ഷയില്‍ തോറ്റാല്‍ വഴക്കുപറയുമെന്ന് ഭയന്ന് പത്താം ക്ളാസുകാരന്‍ പിതാവിനെ കോടാലി കൊണ്ട് വെട്ടിക്കൊന്നു

For full experience, Download our mobile application:
Get it on Google Play

ഭോപ്പാല്‍ : പരീക്ഷയില്‍ തോറ്റാല്‍ വഴക്കുപറയുമെന്ന് ഭയന്ന് പത്താം ക്ളാസുകാരന്‍ പിതാവിനെ കോടാലി കൊണ്ട് വെട്ടിക്കൊന്നു. മദ്ധ്യപ്രദേശിലെ ഗുണ ജില്ലയിലാണ് സംഭവം. ഏപ്രില്‍ രണ്ടിന് രാത്രി പിതാവ് ഉറങ്ങിക്കിടക്കുമ്പോഴാണ് മകന്‍ കോടാലി ഉപയോഗിച്ച്‌ കൊലപ്പെടുത്തിയത്. എന്നാല്‍ വീട്ടുകാരുമായി അടുപ്പത്തിലല്ലാതിരുന്ന അയല്‍വാസിയും മറ്റൊരാളും സംഭവത്തിന് പിന്നാലെ ഓടിപ്പോകുന്നത് കണ്ടതായാണ് പതിനഞ്ചുകാരന്‍ പോലീസിന് പരാതി നല്‍കിയത്. ഇതേത്തുടര്‍ന്ന് പോലീസ് അയല്‍വാസിയെ അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യുകയും ചെയ്തു.

എന്നാല്‍ ഫോറന്‍സിക് പരിശോധനയില്‍ പതിനഞ്ചുകാരന്‍ പറഞ്ഞത് തെറ്റാണെന്ന് കണ്ടെത്തുകയായിരുന്നു. പിന്നാലെ ചോദ്യം ചെയ്യുന്നതിനിടെ കുട്ടി കുറ്റസമ്മതം നടത്തി. പത്താം ക്ളാസ് പരീക്ഷയില്‍ തോറ്റാല്‍ പിതാവ് വഴക്ക് പറയുമെന്നും വീട്ടില്‍ നിന്നും പുറത്താക്കുമെന്നും കുട്ടി ഭയന്നിരുന്നു. ഇതിന് പിന്നാലെയാണ് പിതാവിനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുന്നത്. കുട്ടിയെ കസ്റ്റഡിയില്‍ എടുക്കുകയും കോടതി ജുവനൈല്‍ ഹോമിലേക്ക് അയക്കുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എക്സാലോജിക് കേസ്; ഡിജിപിക്ക് ഇ ഡി കത്ത് നല്‍കിയത് വളരെ ഗൗരവമുള്ള കാര്യം: സണ്ണി...

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡിജിപിക്ക്...

നേപ്പാളിലെ ദുരന്തത്തിൽ മരണം 1400 കവിഞ്ഞു; 4994 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ദുരന്ത നിവാരണ...

0
കാഠ്മണ്ഡു: നേപ്പാൾ ദുരന്തത്തിൽ മരണസംഖ്യ 1400 കടന്നു. 4994 പേരെ ഇനിയും...

മല്ലികാർജുൻ ഖാർഗെ പ്രസംഗിച്ച വേദിയിൽ ശുദ്ധികലശം നടത്തിയെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ച് പോലീസ് ;...

0
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രസംഗിച്ച വേദിയില്‍ ശുദ്ധികലശം നടത്തിയെന്ന...

പാലക്കാട് അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ കുടുങ്ങി

0
ചെന്താമല: പാലക്കാട് അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ...