ഹോട്ടല്‍ ഭക്ഷ്യ വില ബില്‍ നടപ്പാക്കാനാവാതെ പോയത് എല്‍.ഡി.എഫിന്റെ താല്‍പര്യമില്ലായ്മ : മന്ത്രി അനൂബ് ജേക്കബ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഹോട്ടലുകളിലെ ഭക്ഷ്യ വില നിയന്ത്രിക്കാനുള്ള ബില്‍ നടപ്പാക്കാനാവാതെ പോയത് എല്‍.ഡി.എഫിന്റെ താല്‍പര്യമില്ലായ്മ മൂലമെന്ന് മുന്‍ ഭക്ഷ്യവകുപ്പ് മന്ത്രി അനൂബ് ജേക്കബ്. അമിതവില ഈടാക്കത്തവിധം വില നിയന്ത്രണം കൊണ്ടു വരുന്നതായിരുന്നു ബില്‍. യുഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലമായതിനാല്‍ ബില്‍ നിയമയഭയില്‍ അവതരിപ്പിക്കാനായില്ല. ബില്ലിന് ഇപ്പോഴും പ്രസക്തിയുണ്ടെന്നും അനൂബ് ജേക്കബ് പറഞ്ഞു.

വിലനിയന്ത്രണത്തിനുള്ള 2015 ലെ ഹോട്ടല്‍ ക്രമീകരണ ബില്‍ അട്ടമറിച്ചത് ഹോട്ടലുകളിലെ വില നിയന്ത്രിക്കുന്നതിന് തിരിച്ചടിയായി മാറി. പിന്നീട് വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ബില്‍ അട്ടിമറിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ അത് പരിഗണിച്ചില്ല. ബില്ലിന് പ്രസക്തിയില്ലെന്നായിരുന്നു ഒന്നാം പിണറായി സര്‍ക്കാറിലെ ഭക്ഷ്യ മന്ത്രി സഭയില്‍ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

2015ലെ ഹോട്ടല്‍ ക്രമീകരണ ബില്ലിലെ പ്രധാനനിര്‍ദേശങ്ങള്‍
. ജില്ലാ തലത്തില്‍ ഭക്ഷണ വില ക്രമീകരണ അതോറിറ്റി രൂപീകരിക്കണം
. ജില്ലാ ജഡ്ജിയുടെ യോഗ്യതയുള്ളയാളായിരിക്കണം ചെയര്‍പേഴ്സണ്‍
. അതോറിറ്റിഗ്രേഡ് തിരിച്ചുള്ള വില നിശ്ചയിക്കണം
. ഹോട്ടലുകള്‍ ഗ്രേഡ് തിരിക്കണം
. ഹോട്ടലുകള്‍ രജിസ്റ്റര്‍ ചെയ്യണം
. രജിസ്റ്റര്‍ ചെയ്യാത്ത ഹോട്ടലുകള്‍ക്ക് 5,000 രൂപ പിഴ
. കുറ്റം തുടരുന്ന ഓരോ ദിവസവും 250 രൂപ പിഴ
. അമിത വില ഈടാക്കിയാല്‍ 5,000 രൂപ പിഴ
. കുറ്റം തുടര്‍ന്നാല്‍ ഓരോ ദിവസവും 500 രൂപ വീതം പിഴ

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയനെതിരായ ഇ.ഡി നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് എം.വി ​ഗോവിന്ദൻ

0
തിരുവനന്തപുരം: പിണറായി വിജയനെതിരായ ഇ.ഡി നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് എം.വി ​ഗോവിന്ദൻ....

പ്രതികൂല കാലാവസ്ഥ വെല്ലുവിളിയായി; പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സഞ്ചരിച്ച വിമാനം സുരക്ഷിതമായി ലാൻഡ്...

0
ലഖ്‌നൗ: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സഞ്ചരിച്ച എയർ ഇന്ത്യ...

പാലക്കാട് അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ കുടുങ്ങി

0
ചെന്താമല: പാലക്കാട് അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ...

ദുരന്തകാരണം കണ്ടെത്താൻ വിപുലമായ പരിശോധന; ആമസോൺ കാർഗോ വിമാനാപകട അന്വേഷണം പുരോഗമിക്കുന്നു

0
വാഷിംഗ്ടണ്‍: അമേരിക്കയിലെ മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ തകര്‍ന്ന ആമസോണ്‍ കാര്‍ഗോ...