റോഡരികിലെ കാനയുടെ ആഴം കൂട്ടാനെടുത്ത കുഴിയിലേക്ക് വാഹനം മറിഞ്ഞ് അപകടം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കനാല്‍ റോഡരികിലെ കാനയുടെ ആഴം കൂട്ടാനെടുത്ത കുഴിയിലേക്ക് വാഹനം മറിഞ്ഞ് അപകടം .മുല്ലശ്ശേരി കനാല്‍ റോഡിലാണ് അപകടം. വാഹനത്തില്‍ കുട്ടികളടക്കം ഉണ്ടായിരുന്നെങ്കിലും തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്. കുട്ടികളടക്കം സഞ്ചരിച്ച കാര്‍ കുഴിയിലേക്ക് പൂര്‍ണമായും ചരിഞ്ഞ് നിരങ്ങി വീഴുകയായിരുന്നുവെന്ന് മറ്റു യാത്രക്കാര്‍ പറഞ്ഞു. വാഹനം അത്ര വേഗതയില്‍ അല്ലാത്തതിനാലും ചരിഞ്ഞ് വീണതിനാലും ഭാഗ്യത്തിന് ആര്‍ക്കും പരിക്കുണ്ടായില്ല. സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും കൊച്ചുമക്കളും സഞ്ചരിച്ച കാറാണ് മറിഞ്ഞത്. കൃത്യമായ മുന്നറിയിപ്പ് നല്‍കാത്തതാണ് അപകടകാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. ആറുമീറ്റര്‍ നീളത്തില്‍ കനാല്‍ പൊളിച്ച്‌ ആഴവും വീതിയും കൂട്ടുന്ന 10 കോടി രൂപയുടെ നിര്‍മാണമാണ് നടക്കുന്നത്.

ഓപറേഷന്‍ ബ്രേക് ത്രൂ പദ്ധതിയുടെ ഭാഗമായുള്ള മുല്ലശ്ശേരി കനാല്‍ നവീകരണം തുടങ്ങിയിട്ട് മാസം ഒന്നായി. പണി കാര്യമായി നടക്കുന്നുണ്ടെങ്കിലും ഈ പരിസരത്ത് വലിയ കുഴിക്ക് ചുറ്റും കയറുകൊണ്ട് പോലും കെട്ടി വച്ചിട്ടില്ലെന്നും മുന്നറിയിപ്പ് ബോര്‍ഡുമില്ലെന്നും ഇതാണ് അപകടത്തിന് കാരണമെന്നും നാട്ടുകാര്‍ ആരോപിച്ചു. റോഡ് നിരപ്പില്‍ നിന്ന് 10 അടി താഴ്ത്തിയാണ് പുതിയ തട്ട് വാര്‍ത്തിരിക്കുന്നത്. ഇരുട്ടില്‍ നടന്ന് വരുന്നവര്‍ വരെ വീണുപോകാവുന്ന, വീണാല്‍ വലിയ അപകടമുണ്ടായേക്കാവുന്ന കുഴിയാണിത്. ഇതുവഴി പുതുതായി വരുന്ന യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെടാന്‍ സാധ്യതയില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലസ്ഥാനത്തെ ഹോസ്റ്റലുകളിൽ സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തുന്നു ; വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല...

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് 7 പേര്‍ മരിച്ചതില്‍ കൂടുതല്‍...

തൃശൂർ മെഡിക്കൽ കോളജിൽ രോഗിയുടെ കൂട്ടിരിപ്പുകാരനെ സെക്യൂരിറ്റി ജീവനക്കാരൻ മദ്യലഹരിയിൽ അസഭ്യം വിളിച്ചതായി പരാതി

0
തൃശൂർ: തൃശൂർ മെഡിക്കൽ കോളജിൽ രോഗിയുടെ കൂട്ടിരിപ്പുകാരനെ സെക്യൂരിറ്റി ജീവനക്കാരൻ മദ്യലഹരിയിൽ...

അതിർത്തി കടന്നുള്ള യാത്രാപ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു ; ഇന്ത്യ-ബംഗ്ലാദേശ് റെയിൽ സർവീസ് പുനഃസ്ഥാപിക്കാനുള്ള ചർച്ചകൾ സജീവം

0
ന്യൂഡല്‍ഹി/ധാക്ക: 2024ല്‍ നിര്‍ത്തിവച്ച ഇന്ത്യ - ബംഗ്ലാദേശ് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ്...

ബെംഗളൂരുവിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

0
ബെം​ഗളൂരു: ബെംഗളൂരുവിൽ നെലമംഗലയ്ക്കടുത്ത് രാജൻകുണ്ടെയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ...