Thursday, May 2, 2024 6:52 am

ബാലവേല വിരുദ്ധ സേര്‍ച്ച് ഡ്രൈവ് : പോസ്റ്റര്‍ പ്രദര്‍ശനം സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വനിതാ ശിശുവികസന വകുപ്പ് ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ബാലവേല വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി സേര്‍ച്ച് ഡ്രൈവ് ഉദ്ഘാടനവും പോസ്റ്റര്‍ പ്രദര്‍ശനവും റാന്നി ബസ് സ്റ്റാന്‍ഡില്‍ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ നിര്‍വഹിച്ചു. സമൂഹത്തിലെ നിര്‍ണായക ഘടകമാണ് കുട്ടികളെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു.

കുട്ടികള്‍ കളിച്ചു നടക്കേണ്ട പ്രായത്തില്‍ തന്നെ നിര്‍ബന്ധപൂര്‍വം അപകടകരമായ ജോലികളിലേര്‍പ്പെടേണ്ടി വരുന്ന സാഹചര്യം ഇന്നും നിലനില്‍ക്കുന്നുണ്ട്. ഇത്തരം സാഹചര്യത്തില്‍ കഴിയുന്ന കുട്ടികളെ കണ്ടെത്തി അവര്‍ക്കാവശ്യമായ സംരക്ഷണം, വിദ്യാഭ്യാസം എന്നിവ ഉറപ്പുവരുത്തി രാഷ്ട്ര പുരോഗതിക്കനുസൃതമായി വളര്‍ത്തിയെടുക്കേണ്ടത് പൊതുസമൂഹത്തിന്റെ ഉത്തരവാദിത്തമാണ്.

ഇതിനായി ആവശ്യമായ ബോധവല്‍ക്കരണം നടത്തേണ്ടത് വളരെ അത്യാവശ്യമാണെന്നും എംഎല്‍എ പറഞ്ഞു. റാന്നി മേഖലയില്‍ സേര്‍ച്ച് ഡ്രൈവ് നടത്തുകയും കടകളില്‍ ബാലവേലയ്‌ക്കെതിരായുളള പോസ്റ്റര്‍ പതിപ്പിച്ച് അവബോധം നല്‍കുകയും ചെയ്തു. ചടങ്ങില്‍ മെമ്പര്‍ ഗീതാ സുരേഷ്, അസി. ലേബര്‍ ഓഫീസര്‍ ഐ. രേഖ, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ നിത ദാസ് എന്നിവര്‍ പങ്കെടുത്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കനത്തചൂട് : സംസ്ഥാനത്ത് കായിക മത്സരങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി

0
തിരുവനന്തപുരം: സംസ്ഥാനത്തെങ്ങും കടുത്ത ചൂട് നിലനിൽക്കുന്ന സാഹചര്യത്തിൽ രാവിലെ 10 മണി...

ബസിലെ മെമ്മറി കാർഡ് എവിടെ? ; കെഎസ്ആർടിസി ജീവനക്കാരുടെ മൊഴിയെടുക്കും

0
തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവുമായുണ്ടായ തര്‍ക്കത്തിന് പിന്നാലെ...

യുഎഇയിലെ കലാവസ്ഥാ മുന്നറിയിപ്പ് ; വിമാന യാത്രക്കാർക്ക് പ്രത്യേക നിർദേശവുമായി എയർലൈനുകളും വിമാനത്താവള അധികൃതരും

0
ദുബായ് : യുഎഇയിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ പ്രവചനത്തിന് പിന്നാലെ...

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ ഡ്രൈവിങ് സ്കൂളുകളുടെ പ്രതിഷേധം ഇന്ന്

0
തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ ഡ്രൈവിങ് സ്കൂളുകളുടെ പ്രതിഷേധം ഇന്ന്. ടെസ്റ്റ്...