തിരുവല്ല നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടമായി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ധാരണ പാലിക്കാന്‍ വേണ്ടി ചെയര്‍പേഴ്‌സണ്‍ രാജി വെച്ചതിനെ തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ തിരുവല്ല നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടമായി.
നാടകീയത നിറഞ്ഞു നിന്ന സംഭവ വികാസങ്ങള്‍ക്കൊടുവില്‍ യുഡിഎഫില്‍ നിന്ന് മറുകണ്ടം ചാടിയ 20-ാം വാര്‍ഡിലെ കേരളാ കോണ്‍ഗ്രസ് അംഗം ശാന്തമ്മ വര്‍ഗീസ് എല്‍ഡിഎഫ് പിന്തുണയോടെ ചെയര്‍ പേഴ്‌സനായി. ഭരണം നഷ്ടമായതോടെ കോണ്‍ഗ്രസില്‍ പടയൊരുക്കം. രണ്ടു ടേം മുന്‍പ് കോണ്‍ഗ്രസിലെ ബിന്ദു ജയകുമാറിന് കിട്ടേണ്ടിയിരുന്ന ചെയര്‍പേഴ്‌സണ്‍ സ്ഥാനം കേരളാ കോണ്‍ഗ്രസ് പി സി തോമസ് വിഭാഗത്തിലെ ഡെല്‍സി സാമിനെ ഉപയോഗിച്ച്‌ എല്‍ഡിഎഫ് പിടിച്ചെടുത്തതിന് സമാനമായി ഇന്നത്തെ സംഭവ വികാസങ്ങള്‍.

യു ഡി എഫ് 15, എല്‍ ഡി എഫ് 14, ബി.ജെ പി 7, എസ്ഡിപിഐ 1, സ്വതന്ത്ര 1 എന്നതായിരുന്നു നിലവിലെ കക്ഷി നില. ഇന്ന് രാവിലെ 11 മണിക്ക് നടന്ന നഗരസഭ അധ്യക്ഷ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയിലെ ആറംഗങ്ങളും ഏക എസ്ഡിപിഐ അംഗവും വിട്ടു നിന്നു. തുടര്‍ന്ന് എല്‍ ഡി എഫും യുഡിഎഫും 16 വോട്ടുകള്‍ വീതം നേടിയ സാഹചര്യത്തിലാണ് നറുക്കെടുപ്പിലൂടെ ചെയര്‍ പേഴ്‌സണെ തെരഞ്ഞെടുത്തത്. യുഡിഎഫില്‍ നിന്ന് കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ ശാന്തമ്മ വര്‍ഗീസ് എല്‍ഡിഎഫിലെത്തിയപ്പോള്‍ എന്‍ഡിഎ സ്വതന്ത്രന്‍ രാഹുല്‍ ബിജു യുഡിഎഫിലെത്തിയതാണ് വോട്ടിങ് തുല്യമാകാന്‍ കാരണമായത്.

വൈസ് ചെയര്‍മാന്‍ സ്ഥാനം വാഗ്ദാനം ചെയ്താണ് രാഹുലിനെ യുഡിഎഫ് കൊണ്ടു വന്നത്. ധാരണ പ്രകാരം കേരളാ കോണ്‍ഗ്രസിലെ ജോസ് പഴയിടമാണ് യുഡിഎഫിന്റെ വൈസ് ചെയര്‍മാന്‍ സ്ഥാനാര്‍ഥിയാകേണ്ടിയിരുന്നത്. അവസാന നിമിഷം അത് മാറ്റിയാണ് രാഹുലിനെ യുഡിഎഫ് ചാക്കിലാക്കിയത്. കോണ്‍ഗ്രസിലെ ബിന്ദു ജയകുമാറിനെയും വൈസ് ചെയര്‍മാന്‍ കേരളാ കോണ്‍ഗ്രസിലെ ഫിലിപ്പ് ജോര്‍ജിനെയും അവിശ്വാസ ഭീഷണി മുഴക്കി രാജി വെയ്പിച്ചാണ് ധാരണ പാലിക്കുന്നതിന് വേണ്ടി ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് നടത്തിയത്. നേരിയ ഭൂരിപക്ഷമുള്ള യുഡിഎഫ് കഴിഞ്ഞ തവണ എസ്ഡിപിഐ സ്വതന്ത്രയുടെ പിന്തുണ കൂടിയാണ് ഭരണം പിടിച്ചത്.

യുഡിഎഫിലെ ധാരണ പ്രകാരം കേരളാ കോണ്‍ഗ്രസിലെ വനിതാ അംഗം ശാന്തമ്മ വര്‍ഗീസിന് അവസാന ഒരു വര്‍ഷം ചെയര്‍പേഴ്‌സണ്‍ സ്ഥാനം നല്‍കാന്‍ ധാരണയുണ്ടായിരുന്നു. എന്നാല്‍, തനിക്ക് അത് കിട്ടില്ലെന്ന് ഭയന്നാണ് അവര്‍ എല്‍ഡിഎഫിലേക്ക് ചാടിയത്. അനു ജോര്‍ജായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി. ശാന്തമ്മ എല്‍ഡിഎഫിനൊപ്പം പോയ വിവരം ഇന്നലെ തന്നെ യുഡിഎഫ് മനസിലാക്കിയിരുന്നു. എല്‍ഡിഎഫ് കാവലിലാണ് അവര്‍ ഇന്ന് വോട്ടെടുപ്പിന് എത്തിയത്. ശാന്തമ്മയുടെ അഭാവം അറിയാതിരിക്കാനാണ് എന്‍ഡിഎയിലെ രാഹുലിനെ യുഡിഎഫ് ഒപ്പം കൂട്ടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലഹരിയുടെ വേരറുത്ത് ഓപ്പറേഷൻ തൂഫാൻ ; അറസ്റ്റിലായവരുടെ എണ്ണം പതിനായിരത്തിലേക്ക്

0
തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 35...

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...