ഷെയ്ന്‍ നിഗത്തിന്റെ നായികയായി പവിത്ര ലക്ഷ്‍മി ; ഉല്ലാസം റിലീസ് തീയതി പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

ഷെയ്‍ന്‍ നിഗത്തിനെ നായകനാക്കി ജീവന്‍ ജോജോ സംവിധാനം ചെയ്‍ത ഉല്ലാസം എന്ന ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ജൂലൈ 1ന്
തിയേറ്ററുകളിലെത്തും. കെെതമറ്റം ബ്രദേഴ്സിന്റെ ബാനറിൽ ക്രിസ്റ്റി കെെതമറ്റം, ജോ കെെതമറ്റം എന്നിവെർ ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. തിരക്കഥ പ്രവീൺ ബാലകൃഷ്ണന്‍റേതാണ്. അരവിന്ദന്റെ അതിഥികൾ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സ്വരൂപ് ഫിലിപ്പ് ആണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്.

ഇതുവരെ കണ്ടതിൽ വെച്ച് വ്യത്യസ്തമായി പുതിയ രൂപത്തിലും ഭാവത്തിലുമാണ് ഷെയിൻ നിഗം ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. നിരവധി ഷോർട്ട് ഫിലിമുകളിലൂടെയും പരസ്യചിത്രങ്ങളിലൂടെയും പ്രശസ്തയായ പവിത്ര ലക്ഷ്മിയാണ് നായിക. സംഗീതത്തിനും നൃത്തത്തിനും ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ ബി കെ ഹരിനാരായണന്‍റെ വരികൾക്ക് ഷാൻ റഹ്‍മാന്‍ ഈണം പകരുന്നു. തെന്നിന്ത്യൻ സിനിമകളിലെ പ്രശസ്ത നൃത്തസംവിധായകനായ (കാല, മാരി, പേട്ട, സിംഗം) ബാബ ഭാസ്കർ നൃത്തചുവടുകൾ ഒരുക്കിയ ആദ്യ മലയാളം ചിത്രം എന്ന പ്രത്യേകതയും ഉല്ലാസത്തിനുണ്ട്.

അജു വർഗീസ്, ദീപക് പറമ്പോൽ, ബേസിൽ ജോസഫ്, ലിയോണ ലിഷോയ്, അപ്പുക്കുട്ടി, ജോജി, അംബിക, നയന എൽസ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. പൊജകട് ഡിസൈനർ ഷാഫി ചെമ്മാട്, പ്രൊഡക്ഷൻ കൺട്രോളർ രഞ്ജിത്ത് കരുണാകരൻ. എഡിറ്റിംഗ് ജോൺകുട്ടി, കലാസംവിധാനം നിമേഷ് താനൂർ, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് റഷീദ് അഹമ്മദ്, സഹസംവിധാനം സനൽ വി ദേവൻ, സ്റ്റിൽസ് രോഹിത് കെ സുരേഷ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണവിൽപ്പനയിൽ കുതിച്ച് സപ്ലൈകോ ; വിറ്റുവരവ് 200 കോടി കടന്നു

0
കൊച്ചി: ഓണവിപണിയിൽ മുന്നേറ്റവുമായി സപ്ലൈകോ. ഓഗസ്റ്റ് ഒന്നു മുതൽ 19 ഉച്ചവരെയുള്ള...

സംസ്ഥാനത്തുടനീളം 2000 ഓണച്ചന്തകൾ ആരംഭിക്കുമെന്ന് ടി സിദ്ധിഖ് ; വിപണിയിൽ ഇടപെടാൽ സർക്കാർ 20...

0
തിരുവനന്തപുരം: ഓണത്തിന് ഹോർട്ടികോർപ്പിന്‍റെയും വിഎഫ്‍പിസികെയുടെയും നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം 2000 ഓണച്ചന്തകൾ ആരംഭിക്കുമെന്ന്...

പരിശോധന നടക്കുന്നുണ്ടെന്ന് അറിഞ്ഞ് 20 ലക്ഷം രൂപ വില വരുന്ന മയക്കുമരുന്ന് അടങ്ങിയ ബാഗ്...

0
കൊച്ചി: ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി പോലീസ് പരിശോധന നടക്കുന്നുണ്ടെന്ന് അറിഞ്ഞ് മയക്കുമരുന്ന്...

കള്ളക്കടൽ ജാഗ്രതാ നിർദേശം : 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യത ;...

0
തിരുവനന്തപുരം: കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന...