കെഎസ്‌യു കളക്ട്രേറ്റ് മാർച്ചിൽ സംഘർഷം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സ്വർണ്ണ കള്ളക്കടത്ത് കേസിൽ ആരോപണവിധേയനായ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ് യു പത്തനംതിട്ട ജില്ലാ കമ്മിറ്റി കളക്ടറേറ്റ് മാർച്ച് നടത്തി. മാർച്ചിൽ പലവട്ടം കെഎസ്‌യു പ്രവർത്തകരും പോലീസുമായി സംഘർഷമുണ്ടായി. അഴിമതിക്കാരനായ മുഖ്യമന്ത്രി വിഷയം വഴിതിരിച്ചു വിടാൻ വേണ്ടി നടത്തുന്ന ശ്രമത്തിലൂടെ താൻ വരേണ്യ രാഷ്ട്രീയത്തിൻറെ വക്താവ് ആണെന്ന് തെളിയിക്കുകയാണെന്ന് അനീഷ് വരിക്കണ്ണാമല പറഞ്ഞു.

സമരങ്ങളോട് അസഹിഷ്ണുത പുലർത്തുന്ന പിണറായി വിജയൻറെ രാഷ്ട്രീയം അമിത്ഷായുടെ രാഷ്ട്രീയത്തിനു സമമാണെന്നും ധാർമികത തൊട്ടു തീണ്ടിയിട്ടുണ്ടങ്കിൽ പിണറായി വിജയൻ രാജിവെക്കണമെന്നും മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ എസ് യൂ ജില്ലാ പ്രസിഡന്റ് അൻസർ മുഹമ്മദ് അധ്യക്ഷത വഹിച്ചു.  സമരത്തിന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി റോബിൻ പരുമല മുഖ്യപ്രഭാഷണം നടത്തി. രാഹുൽ കൈതക്കൽ, എസ് നഹാസ്, അലൻ ജിയോ മൈക്കിൾ, നെജോ  മെഴുവേലി, റിജോ തോപ്പിൽ, ഫെന്നി നൈനാൻ,  ജോമി വർഗീസ്, തഥാഗത്  ബി കെ, ജെഫിൻ പെരുമ്പെട്ടി, ഗീവർഗീസ് പന്തളം, മുഹമ്മദ് റാഫി എന്നിവർ നേതൃത്വം നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാകിസ്ഥാനിൽ കാറിൽ സഞ്ചരിച്ച ടിക്ടോക് താരത്തെ അജ്ഞാതർ തടഞ്ഞു നിർത്തി വെടിവെച്ചുകൊന്നു

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ ടിക്ടോക് താരമായ യുവതിയെ അജ്ഞാതർ വെടിവെച്ചുകൊന്നു. 1.3...

മാസപ്പടി കേസ് : വീണയ്ക്ക് കുരുക്ക് മുറുകുന്നു ; സ്വത്തുക്കൾ കണ്ടുകെട്ടാൻ ഇഡി നീക്കം

0
തിരുവനന്തപുരം: മാസപ്പടിയിലെ കള്ളപ്പണ ഇടപാട് കേസിൽ ടി. വീണയുടെ കുരുക്ക് മുറുക്കി...

സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി റീട്ടെയില്‍ ഷോപ്പുകളില്‍ പരിശോധന കര്‍ശനമാക്കി ദുബായ്

0
ദുബായ് : സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി റീട്ടെയില്‍ ഷോപ്പുകളില്‍ പരിശോധന കര്‍ശനമാക്കി...

പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ചു : പ്രതിക്ക് അഞ്ചുവർഷം തടവ്

0
കൊച്ചി: പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് അഞ്ചുവർഷം തടവും...