ചുങ്കപ്പാറ : കേരളാ എക്സൈസ് വകുപ്പിന്റെയും, കേരളാ ലൈബ്രറി കൗൺസിലിന്റെയും മഹാത്മാ ഗ്രന്ഥശാലയുടെയും നേതൃത്വത്തിൽ ലഹരി വിമുക്ത ബോധവത്ക്കരണ ക്ലാസ് ചുങ്കപ്പാറ നേതൃത്വത്തിൽ നടത്തി. കോട്ടാങ്ങൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് അനീഷ് ചുങ്കപ്പാറ അദ്ധ്യക്ഷത വഹിച്ചു. മല്ലപ്പള്ളി വുമൻ എക്സൈസ് ഇൻസ്പെക്ടർ എസ് ഗീതു ക്ലാസ് നയിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഈപ്പൻ വറുഗീസ്, കുടുംബശ്രീ ചെയർപേഴ്സൺ ജാസ്മിൻ റഹിം, ഗ്രന്ഥശാലാ സെക്രട്ടറി അസീസ് റാവുത്തർ, ജോയിന്റ് സെക്രട്ടറി നജീബ് കോട്ടാങ്ങൽ, വൈസ് പ്രസിഡന്റ് ഇസ്മായിൽ എച്ച് റാവുത്തർ, രക്ഷാധികാരി ജോസി ഇലഞ്ഞിപ്പുറം വനിതാ സെക്രട്ടറി സി.സി റോസമ്മ, റ്റി.ഐ ഷാഹിദാ ബീവി, സി.ജെ സാലമ്മ, രശ്മി ആര്‍ നായർ, രേഖാ സുനിൽ, ജസീനാ യൂനിസ് എന്നിവര്‍ പ്രസംഗിച്ചു.
ലഹരി വിമുക്തി ബോധവത്ക്കരണ ക്യാമ്പ് നടത്തി
RECENT NEWS
Advertisment