രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ആവേശത്തിൻ്റെ ജനസാഗരം തീര്‍ത്ത് പത്തനംതിട്ടയില്‍ ലഹരിവിരുദ്ധ റാലി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ലഹരിമാഫിയയ്‌ക്കെതിരെ പൊതുജനപ്രതിരോധം തീര്‍ക്കുന്നതിന്റെ ഭാഗമായി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ പത്തനംതിട്ടയില്‍ നടന്ന ലഹരിവിരുദ്ധ റാലി – Walk against Drugs – ജനസാന്നിധ്യം കൊണ്ട് ആവേശകരമായി. രാവിലെ ആറുമണിക്ക് പത്തനംതിട്ട സ്റ്റേഡിയം ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച് മുന്‍സിപ്പല്‍ ടൗണ്‍ സ്‌ക്വയര്‍ വരെ നടന്ന റാലിയില്‍ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു. രാഷ്ട്രീയ പ്രമുഖര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍ വീട്ടമ്മമാര്‍ തുടങ്ങി വിവിധ തുറകളില്‍ നിന്നുള്ളവര്‍ ആറുമണിക്കു തന്നെ എത്തിച്ചേരുകയും മുന്‍സിപ്പല്‍ ടൗണ്‍ സ്‌ക്വയറില്‍ പ്രതിജ്ഞ ചൊല്ലി പിരിയുകയും ചെയ്തു.

നമ്മുട സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് ലഹരിമാഫിയയുടേത് എന്നും ഇതിനെതിരെ ശക്തമായ ജനകീയ പ്രതിരോധം തീര്‍ക്കേണ്ടതുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിലെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ വിചാരിച്ചാല്‍ 24 മണിക്കൂര്‍ കൊണ്ട് ലഹരിമാഫിയയുടെ വേരറുക്കാന്‍ കഴിയും. പക്ഷേ എന്തു കൊണ്ടോ അത് സംഭവിക്കുന്നില്ല – ചെന്നിത്തല പറഞ്ഞു. രമേശ് ചെന്നിത്തല രക്ഷാധികാരിയായ പ്രൗഡ് കേരളയുടെ ആഭിമുഖ്യത്തിലാണ് കേരളമെമ്പാടും ലഹരിവിരുദ്ധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. കോഴിക്കോട് ആരംഭിച്ച വാക്ക് എഗെന്‍സ്റ്റ് ഡ്രഗ്‌സ് എന്ന പരിപാടി പിന്നീട് തിരുവനന്തപുരത്തും കൊല്ലത്തും നടന്നു. ഇതിന്റെ നാലാമത്തെ പരിപാടിയാണ് പത്തനംതിട്ടയില്‍ നടന്നത്.

പ്രൗഡ് കേരള സംസ്ഥാന ചെയർമാൻ മലയിൻകീഴ് വേണുഗോപാൽ അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എംപി, പി. ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത, ഡോ ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത, അബ്ദുൾ ഷുക്കൂർ മൗലവി അൽഘാസിമി, റവ ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്‌കോപ്പ, ഫാ എബി ഇലന്തൂർ, ഐ.ഷെരീഫ് മുഹമ്മദ്, മുൻ എംഎൽഎമാരായ ഷാനിമോൾ ഉസ്മാൻ, ജോസഫ് എം പുതുശ്ശേരി, പന്തളം സുധാകരൻ, സംവിധായിക സൂര്യ ഗായത്രി, പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, വർഗീസ് മാമ്മൻ, പഴകുളം മധു, ജെ എസ് അടൂർ, എ ഷംസുദ്ദീൻ, വെട്ടൂർ ജ്യോതിപ്രസാദ്, റോജി കാട്ടാശേരി, ജോർജ്ജ് മാമ്മൻ കൊണ്ടൂർ, പി.മോഹൻരാജ്, റിങ്കു ചെറിയാൻ, അനീഷ്‌ വരിക്കണ്ണാമല, അഡ്വ. ബാബുജി ഈശോ, തട്ടയിൽ ഹരികുമാർ കെ. ജാസിം കുട്ടി, വിജയ് ഇന്ദുചൂടൻ, ജോൺസൺ വിളവിനാൽ, റോബിൻ പീറ്റർ, കെ. ജയവർമ, രജനി പ്രദീപ്, ലാലി ജോൺ, എലിസബേത് അബു, എബ്രഹാം മാത്യു പനച്ച മൂട്ടിൽ,സിന്ദു അനിൽ, ടി കെ സജീവ് എന്നിവർ പ്രസംഗിച്ചു.

റോജി പോൾ ദാനിയേൽ, സാമൂവൽ കിഴക്കുപ്പുറം, കാട്ടൂർ അബ്ദുൽ സലാം എ, സുരേഷ് കുമാർ, അനിൽ തോമസ്, എൻ.ഷൈലാജ്, സജികോട്ടക്കാട്, സുനിൽ എസ് ലാൽ, ഹരികുമാർ പൂതംകര, സുനിൽ പുല്ലാട്, നഹാസ് പത്തനംതിട്ട, ലീലരാജൻ, ബെന്നി സ്കറിയ, എം എസ് പ്രകാശ്, എം സി ഷെരീഫ്, റോഷൻ നായർ, ജെയ്സൺ കവിയൂർ, സുരേഷ് ബാബു പാലാഴി, ഈപ്പൻ കുര്യൻ, ജെറി മാത്യു സാം, ദീനാമ്മ റോയി, ആർ. ദേവകുമാർ, സുനിൽ യമുന, മനോഷ് ഇലന്തൂർ, ഷമീർ തടത്തിൽ, അജിത് മണ്ണിൽ, അബ്ദുൽ കലാം ആസാദ്, പി കെ ഇക്ബാൽ, റെനിസ് മുഹമ്മദ്‌, ജിജോ ചെറിയാൻ, നാസർ തൊണ്ടമണ്ണിൽ എന്നിവർ പ്രഭാത നടത്തതിന് നേതൃത്വം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഐഎഎസ് ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച് സർക്കാർ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്

0
ഭോപ്പാൽ: ഐഎഎസ് ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച് സർക്കാർ ജോലി വാഗ്ദാനം ചെയ്ത് ആളുകളിൽ...

‘മരണത്തിന് ഉത്തരവാദി മോട്ടോർ വാഹന വകുപ്പ്’ , ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചതിന് പിന്നാലെ ജീവനൊടുക്കി...

0
മലപ്പുറം : മരണത്തിന് ഉത്തരവാദി മോട്ടോർ വാഹന വകുപ്പ് എന്ന് ഫേസ്ബുക്ക്...

കാറിന് വഴി മാറി കൊടുത്തില്ല : തിരുവല്ല കടപ്രയില്‍ സഹോദരങ്ങളായ വിദ്യാര്‍ത്ഥികള്‍ക്ക് ക്രൂര മര്‍ദ്ദനം

0
തിരുവല്ല : തിരുവല്ല കടപ്രയില്‍ കാറിന് വഴിമാറി കൊടുത്തില്ല എന്നാരോപിച്ച് വിദ്യാര്‍ഥികള്‍ക്ക് ക്രൂര...

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒരു ജില്ലകളിലും...