റാന്നി: മാർത്തോമ്മാ യുവജനസഖ്യം റാന്നി-നിലയ്ക്കൽ ഭദ്രാസന സോഷ്യൽ ആക്ഷൻ ഫോറത്തിന്റെയും മലയാലപ്പുഴ നവജീവന്‍ കേന്ദ്രം ഡി-അഡിക്ഷൻ സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ 5 ദിവസങ്ങളിലായി പത്തനംതിട്ട ജില്ലയുടെ 20 ഇടങ്ങളിൽ നടത്തിവന്ന ലഹരിവിരുദ്ധ സന്ദേശയാത്രയും തെരുവ് നാടകവും ‘സാഫല്യം 2023’ റാന്നിയിൽ സമാപിച്ചു. സമാപനയോഗം പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ ഉദ്ഘാടനം ചെയ്തു.
ചെയർമാൻ റവ.സാൻജോ പി. വർഗീസ് അദ്ധ്യക്ഷത വഹിച്ചു.നവജീവകേന്ദ്രം ഡയറക്ടർ റവ.മോൻസി പി.ജേക്കബ് ലഹരിവിരുദ്ധ സന്ദേശം നൽകി.ഭദ്രാസന വൈസ് പ്രസിഡന്റ് റവ.ഷെറിൻ ടോം മാത്യൂസ്,റവ. കുര്യൻ ജോസ്,കൺവീനർ റിജോ തോപ്പിൽ,സെക്രട്ടറി ജിനോ മാത്യു തോമസ്,അഡ്വ.സിബി താഴത്തില്ലത്ത്, ആഷ്‌ലി എം.ദാനിയേൽ,സഞ്ജു ടി. സോമൻ,രേഷ്മ സാറ തോമസ്,എബെൻ കോലേത്ത് എന്നിവർ നേതൃത്വം നൽകി.എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെയാണ് സന്ദേശയാത്ര നടത്തപ്പെട്ടത്